Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാക് സ്കോളേഴ്​സ്​ ശിശുദിനാഘോഷം

text_fields
bookmark_border
റാക് സ്കോളേഴ്​സ്​ ശിശുദിനാഘോഷം
cancel
camera_alt

റാ​ക് സ്കോ​ളേ​ഴ്​​സ്​ ശി​ശു​ദി​നാ​ഘോ​ഷം

റാസൽഖൈമ: വർണശബളമായ ചടങ്ങുകളോടെ റാക്​ സ്കോളേഴ്​സ്​ ഇന്ത്യൻ സ്​കൂളിൽ അന്താരാഷ്​ട്ര ശിശുദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബലൂണുകളും പ്ലക്കാർഡുമേന്തി കുട്ടികൾ നടത്തിയ ശിശുദിനറാലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ലോകം ഒരു കുടക്കീഴിൽ എന്ന ആശയമുയർത്തി വിവിധ ദേശക്കാരായ കുട്ടികൾ അവരുടെ പാരമ്പര്യ വസ്ത്രമണിഞ്ഞ് റാലിയിൽ പങ്കെടുക്കുകയും അവരവരുടെ ഭാഷയിൽ ആശംസകൾ പറയുകയും ചെയ്​തത് ഏറെ ആകർഷകമായി.

കോവിഡ് കാലമായതിനാൽ ഏറെക്കാലമായി വീടിനുള്ളിൽ ഒതുങ്ങിയിരുന്ന കുട്ടികൾ ഏറെ ആവേശത്തോടെ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടിക്കാലത്തെ സൗഭാഗ്യങ്ങൾ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികളിലും ബാല്യത്തി​െൻറ അവകാശങ്ങളും സൗഭാഗ്യങ്ങളും എത്തിക്കാൻ ശ്രമിക്കണമെന്ന് സ്​കൂൾ പ്രിൻസിപ്പൽ ഹമീദലി യഹ്​യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rock Scholars Children's Day Celebration
Next Story