കോവിഡ് പ്രതിസന്ധിയിലും റാക് പൊലീസ് സേവനം സൂപ്പര്‍ സ്മാര്‍ട്ട്
text_fieldsറാസൽ ഖൈമ പൊലീസിൽ ഇപ്പോൾ എല്ലാം സ്മാർട്ടാണ്. പൊലീസ് ആസ്ഥാന മന്ദിരത്തിന് മുന്‍വശത്തായി പുതുതായി പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിൽ നവീന സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കി മികച്ച സേവനം ഒരുക്കിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഇപ്പോൾ ഞൊടിയിടയിൽ ലഭിക്കും. പ്രധാന ഓഫീസ് സമുച്ചയത്തിലേക്ക് പ്രവേശിക്കാതെ തന്നെ നിങ്ങൾക്കാവശ്യമായ സർവീസുകൾ കിട്ടും. 1965ല്‍ റാക് പൊലീസ് സ്ഥാപിതമാകുമ്പോള്‍ കേവലം 100ഓളം ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് കുറ്റകൃത്യങ്ങളിലെ കുറവും തിരക്കേതുമില്ലാത്ത സാഹചര്യവും ചെറു സേനയയില്‍ എമിറേറ്റിെൻറ സുരക്ഷ ഭദ്രമായിരുന്നു. റാസല്‍ഖൈമയില്‍ തൊഴില്‍ വിപണി സജീവമായതും ജനസംഖ്യ വര്‍ധനവിനുമൊപ്പം സമാധാനപാലക സംഘത്തിെൻറയും വലിപ്പം വര്‍ധിപ്പിച്ചു.
പുതിയ ആസ്ഥാന മന്ദിരങ്ങള്‍ക്കൊപ്പം വിവിധ വകുപ്പുകളും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷനുകളും നിലവില്‍ വന്നു.2014 മുതല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയാണ് റാക് പൊലീസിനെ നയിക്കുന്നത്. ബ്രിഗേഡിയര്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദിയാണ് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍. ജനറൽ ഹെഡ് ക്വാര്ട്ടേഴ്സിെൻറ സ്ട്രക്ചർ ഇങ്ങനെയാണ്: കമാന്‍ഡര്‍ ഇന്‍ ചീഫ് ഓഫീസ്, സ്ട്രാറ്റജി ആൻറ് പെര്‍ഫോമന്‍സ് ഡെവലപ്പ്മെൻറ്, മാനേജ് സ്പെഷ്യല്‍ ടാസ്ക്സ്, സോഷ്യല്‍ സപ്പോര്‍ട്ട് സെൻറര്‍, ഓര്‍ഗനൈസിംഗ് എംേപ്ലായീ പ്രൊഡക്ടിവിറ്റി വകുപ്പ്, ഡെപ്യൂട്ടി കമാന്‍ഡര്‍ ഓഫീസ്, മാനേജ്മെൻറ് ഓഫ് ദി പീനല്‍ ആൻറ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്, മീഡിയ ആൻറ് പബ്ലിക് റിലേഷന്‍സ്, ലീഗല്‍ അഫയേഴ്സ്, കമാന്‍ഡ് സെക്യൂരിറ്റി ആൻറ് ഡിസിപ്ലിന്‍, പൊലീസ് ഓപറേഷന്‍ ജനറല്‍ ഡയറക്ടറേറ്റ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻറ് ഇന്‍വെസ്റ്റിഗേഷന്‍, ഡ്രഗ് എന്‍ഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷന്‍, പോര്‍ട്സ് ആൻറ് എയര്‍പോര്‍ട്ട്സ് പൊലീസ് വകുപ്പ്, കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷന്, കമ്യൂണിറ്റി പൊലീസ് വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ്, ട്രാഫിക് ആൻറ് പട്രോള്‍സ് വകുപ്പ്, വെഹിക്കിള്‍സ് ആൻറ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വകുപ്പ്, ഓപ്പറേഷന്‍ മാനേജ്മെൻറ്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റിസോഴ്സ് ആൻറ് സപ്പോര്‍ട്ട് സര്‍വീസ്, ഹ്യുമന്‍ റിസോഴ്സ് മാനേജ്മെൻറ്, ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അഡ്മിനിസ്ട്രേഷന്‍, ഇലക്ട്രോണിക്സ് സര്‍വീസസ് ആൻറ് കമ്യൂണിക്കേഷന്‍സ്, സപ്പോര്‍ട്ട് സര്‍വീസ്, പൊലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്പാര്‍ട്ട്മെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

