Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പര്‍വതനിരയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച്​ റാക് പൊലീസ്

text_fields
bookmark_border
‘വിനോദത്തിനെത്തുന്നവർ മുന്‍കരുതലുകളെടുക്കുന്നതില്‍ വീഴ്ചവരുത്തരുത്​’
പര്‍വതനിരയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച്​ റാക് പൊലീസ്
cancel
camera_alt

റാസല്‍ഖൈമയില്‍ പര്‍വതനിരയില്‍ ക്ഷീണിതരായ യൂറോപ്യന്‍ കുടുംബത്തെ റാക് പൊലീസ് എയര്‍വിങ് വിഭാഗം രക്ഷപ്പെടുത്തുന്നു

റാസല്‍ഖൈമ: പര്‍വതനിരയില്‍ വിനോദത്തിനെത്തി ക്ഷീണിതരായ യൂറോപ്യന്‍ കുടുംബത്തെ സുരക്ഷിത സ്ഥലത്തത്തെിച്ച് റാക് പൊലീസ് എയര്‍വിങ് വിഭാഗം. മല കയറുന്നതിനിടെ യൂറോപ്യന്‍ സ്വദേശിനിക്ക് ചെറിയ പരിക്കേറ്റ്​ ക്ഷീണിതയാവുകയും ഭര്‍ത്താവ് ബോധരഹിതനാവുകയും ചെയ്യുകയായിരുന്നുവെന്ന് റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് റാഷിദ് അല്‍ യമഹി പറഞ്ഞു.

ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചയുടന്‍ എയര്‍വിങ് വിഭാഗം സംഭവ സ്ഥലത്തേക്ക് തിരിക്കുകയും ക്ഷീണിതരായ യൂറോപ്യന്‍ കുടുംബത്തെ കണ്ടെത്തുകയും ചെയ്തു. പ്രഥമ ശുശ്രൂഷ നല്‍കിയ ഇവരെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിലേക്ക് മാറ്റി.പര്‍വതനിരയില്‍ വിനോദത്തിനെത്തുന്നവർ മുന്‍കരുതലുകളെടുക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story