റാക് ഹാഫ് മാരത്തണ്‍: രജിസ്ട്രേഷന് തിങ്കളാഴ്ച മുതൽ
text_fields2020 ൽ നടന്ന റാക് ഹാഫ് മാരത്തണ്‍ (ഫയൽ ചിത്രം)
റാസല്‍ഖൈമ: ലോകത്തിലെ വേഗമേറിയ അര്‍ധ മാരത്തണ്‍ മത്സരത്തിന് റാസല്‍ഖൈമയില്‍ ഒരുക്കം തുടങ്ങി.
കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ട 15ാമത് റാക് ഹാഫ് മാരത്തണ്‍ നടന്നിരുന്നില്ല. 2022 ഫെബ്രുവരി 18നാണ് 15ാമത് റാക് ഹാഫ് മാരത്തണ്‍ റാസല്‍ഖൈമയില്‍ നടക്കുക. ഇതിെൻറ രജിസ്ട്രേഷന് നടപടികള്‍ തിങ്കളാഴ്ച സമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക റെക്കോഡുകള്‍ ഭേദിച്ച പ്രകടനങ്ങളാണ് മുന്‍ വര്‍ഷങ്ങളിലെ അര്‍ധ മാരത്തണ്‍ മത്സരങ്ങളില്‍ റാസല്‍ഖൈമ സാക്ഷ്യം വഹിച്ചത്.
ലോക താരങ്ങള്‍ മാറ്റുരക്കുന്ന ഐലൻഡിലെ മാരത്തണ്‍ വേദിയില്‍ ഇക്കുറിയും റെക്കോഡുകള്‍ പിറക്കുമെന്ന് അധികൃതര്‍ പ്രത്യാശിച്ചു.
ഒരു മില്യനിലേറെ ദിര്‍ഹം വിലമതിക്കുന്ന ഉപഹാരങ്ങളാണ് സമ്മാനം. അര്‍ധ മാരത്തണ്‍, റിലേ ടീംസ് ഓഫ് 2, അഞ്ച് കിലോ മീറ്റര്‍, ഒരു കിലോ മീറ്റര്‍ മത്സരമാണ് നടക്കുക.
ബ്യൂറോ ഓഫ് വെരിറ്റാസ് സേഫ്റ്റി അംഗീകൃത ഇവൻറാണ് റാക് ഹാഫ് മാരത്തണ്‍ 2022. റാക് വിനോദ വികസന വകുപ്പ്, റാക് പോര്‍ട്ട് തുടങ്ങിയവക്കൊപ്പം പ്രശസ്ത ബ്രാന്‍ഡുകളും റാക് അര്‍ധ മാരത്തണിെൻറ സ്പോണ്‍സര്‍മാരാകും.
രജിസ്ട്രേഷന് സംബന്ധമായ വിവരങ്ങള്‍ https://www.therakhalfmarathon.com വെബ്സൈറ്റില്‍ ലഭ്യമാണ്.

