Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതു നേട്ടത്തില്‍ റാക്...

പുതു നേട്ടത്തില്‍ റാക് അര്‍ധ മാരത്തണ്‍; ആവേശം വിതറി ആഫ്രിക്കന്‍ താരങ്ങള്‍

text_fields
bookmark_border
പുതു നേട്ടത്തില്‍ റാക് അര്‍ധ മാരത്തണ്‍; ആവേശം വിതറി ആഫ്രിക്കന്‍ താരങ്ങള്‍
cancel
camera_alt

റാ​ക് അ​ര്‍ധ മാ​ര​ത്ത​ണ്‍ എ​ലൈ​റ്റ് വി​ഭാ​ഗ​ത്തി​ലെ ജേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് കി​പ്ളി​മോ, ഗി​ര്‍മ​വി​റ്റ് ഗെ​ബ്ര്‍സി​ഹ​യ്ര്‍ എ​ന്നി​വ​ര്‍

റാ​സ​ല്‍ഖൈ​മ: ഉ​ല്‍സ​വ പ്ര​തീ​തി​യി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന 15ാമ​ത് ഹാ​ഫ് മാ​ര​ത്ത​ണി​ന് പു​തു റെ​ക്കോ​ഡു​ക​ളോ​ടെ പ​രി​സ​മാ​പ്തി. ലോ​ക താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഇ​ക്കു​റി​യും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തി. മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ വി​ദേ​ശി​ക​ളും ത​ദ്ദേ​ശീ​യ​രു​മ​ട​ങ്ങു​ന്ന വ​ന്‍ ജ​നാ​വ​ലി ലോ​ക​ത്തി​ലെ ത​ന്നെ വേ​ഗ​മേ​റി​യ അ​ര്‍ധ​മാ​ര​ത്ത​ണി​നെ ശ്ര​ദ്ധേ​യ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഉ​ഗാ​ണ്ട​യി​ല്‍നി​ന്നു​ള്ള ജേ​ക്ക​ബ് കി​പ്ലി​മോ (57:56), വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്യോ​പ്യ​ന്‍ താ​രം ഗി​ര്‍മ​വി​റ്റ് ഗെ​ബ്ര്‍സി​ഹ​യ്ര്‍ (1:04:14) എ​ന്നി​വ​രാ​ണ് എ​ലൈ​റ്റ് വി​ഭാ​ഗം ജേ​താ​ക്ക​ള്‍. 2020ലെ ​റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ അ​ബാ​ബി​ല്‍ യെ​ശാ​നെ​യു​ടെ (1:04:31) റെ​ക്കോ​ഡാ​ണ് ഗി​ര്‍മ​വി​റ്റ് മ​റി​ക​ട​ന്ന​ത്.

എ​ലൈ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ പു​രു​ഷ​ന്മാ​രി​ൽ റോ​ഡ്ഗ​ര്‍സ് ക്വി​മൊ​യ് (58:30), കെ​ന്ന​റ്റ കി​പ്രൊ​പ് റെ​ഞ്ജു (58:35) എ​ന്നി​വ​രും വ​നി​ത​ക​ളി​ൽ ഹെ​ല്ലൈ​ന്‍ ഒ​ബി​റി (01:04:22), ശൈ​ല ചെ​പ്കി​റു​യ് (01:04:36) എ​ന്നി​വ​രും യ​ഥാ​ക്ര​മം ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. അ​ര്‍ധ മാ​ര​ത്ത​ണ്‍, റി​ലേ ടീം​സ് ഓ​ഫ് 2, അ​ഞ്ച് കി. ​മീ, ഒ​രു കി.​മീ മ​ത്സ​ര​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു. ഡേ​വി​ഡ് എം​ക​ര്‍ത്തി, ഇ​ബ്രാ​ഹിം സു​ലൈ​മാ​നി, സെ​ര്‍ഗി സി​റി​യ​നോ​വ്, ഹു​സൈ​ന്‍ ഫ​സീ​ല്‍, റൊ​ച്ചി​ഡ് മൊ​ഹ്സി​ന്‍, ഹു​സൈ​ന്‍ റി​സ, പ​രം​പ്രീ​ത് സി​ങ്, സി​ങ് ജ​സ്ക​ര​ന്‍, ഹെ​ര്‍മി​സ് ഇ​ല്ല​ന്‍ എ​ന്നി​വ​രും ടീം ​ക​ഗ​ഞ്ജ് ആ​ൻ​ഡ് ഒ​ന്‍വൊ​ന്‍ഗ, ടീം ​ക്യ​സ​ങ്കു ആ​ൻ​ഡ് സി​ത​ബ, ടീം ​അ​ജു​സ് ആ​ൻ​ഡ് ഡ്രൊ​മ​ര്‍ഡ് ടീ​മു​ക​ളു​മാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്.

45 ഓ​ളം അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യ റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ന് അ​തു​ല്യ​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്പ്സ് പ​റ​ഞ്ഞു. ജേ​താ​ക്ക​ള്‍ക്കും മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഏ​ഴി​ന് മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് ബൊ​ലെ​വാ​ഡി​ന് സ​മീ​പം കി​ക്ക് ഓ​ഫ് ചെ​യ്ത മ​ത്സ​രം ഡ​ബി​ള്‍ ട്രീ ​ഹി​ല്‍ട്ട​ന്‍ വൈ​ബ്ര​ന്‍റ് വി​ല്ലേ​ജ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​ലിം റോ​ഡ്, അ​ല്‍ അം​വാ​ജ് അ​വ​ന്യൂ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫി​നി​ഷി​ങ് പോ​യ​ന്‍റി​ലെ​ത്തി​യ​ത്.

12,19,000 ദി​ര്‍ഹം മൂ​ല്യ​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളാ​ണ് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marathon
News Summary - Rock Half Marathon Excited African players
Next Story