കലാപ്രേമികളുടെ മനംനിറച്ച് റാക് ആര്‍ട്ട് ഫെസ്റ്റിവല്‍
text_fieldsറാക് ആർട്ട് ഫെസ്റ്റിവലിൽനിന്ന്
റാസല്‍ഖൈമ: സന്ദര്‍ശകരുടെ മനംനിറച്ച് കലയും പൈതൃകവും കൈകോര്‍ക്കുന്ന റാക് ആര്‍ട്ട് ഫെസ്റ്റിവല്‍ അല്‍ ജസീറ അല്‍ ഹംറ ഹെറിറ്റേജ് വില്ലേജില്‍ തുടരുന്നു. ഫെബ്രുവരി എട്ടുവരെ നീളുന്ന 14ാമത് ചിത്ര കലോത്സവം ജനുവരി 16നാണ് തുടങ്ങിയത്. എമിറേറ്റിന്റെ ചരിത്ര - സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ഓപണ്‍ എയര്‍ ആര്‍ട്ട് ഗാലറിയില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നായി 106 കലാകാരന്മാരുടെ സാന്നിധ്യമുണ്ട്.
ഒരുകാലത്ത് മുത്തുവാരലിലൂടെ പ്രശസ്തിയാര്‍ജിച്ച യു.എ.ഇയിലെ ഏറ്റവും പഴക്കംചെന്ന കുടിയേറ്റ പട്ടണമായിരുന്നു ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്ന ജസീറ അല്‍ ഹംറയിലെ പൈതൃക ഗ്രാമം. ഇവിടെയുള്ള കലാസൃഷ്ടികള്ക്കിടയിലൂടെ യാത്ര സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത് ചരിത്രവും ആധുനികതയും സമ്മേളിക്കുന്ന അപൂര്‍വ അനുഭവമാണ്. ക്യൂറേറ്റര്‍ ഷാരോണ്‍ ടോവലിന്റെ സമകാലിക ആര്‍ട്ട് ബിനാലെ ഇത്തവണത്തെ റാക് ആര്‍ട്ട് ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു. ആത്മീയത, പൈതൃകം, കരകൗശലം, ഭാവിയുടെ ദിശകള്‍, സ്ത്രീകളുടെ കഥകള്‍ തുടങ്ങിയവയാണ് ബിനാലെയില്‍ വിഷയീഭവിക്കുന്നത്. മുത്തുവാരലിന്റെ ചരിത്രം പറയുന്ന ഹെറിറ്റേജ് ടൂര്‍, അറബിക് കാലി ഗ്രഫി, ഫാബ്രിക് ആര്‍ട്ട്, ലൈറ്റ് പെയ്ന്റിങ് വർക്ഷോപ് തു
ടങ്ങിയവയും ശ്രദ്ധേയമാണ്. ‘ഒരേ ആകാശത്തിനടിയിലെ സംസ്കാരങ്ങള്‍’ എന്ന പ്രമേയത്തില്‍ ശൈഖ് സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന് കീഴിലുള്ള റാക് ആര്‍ട്ട് ഇനിഷ്യേറ്റിവ് ആണ് ഫെസ്റ്റിവലിന്റെ സംഘാടകര്‍. വര്‍ഷം മുഴുവന്‍ കലാകാരന്മാര്ക്ക് ഗ്രാന്റുകളും ശില്പശാലകളും പരിശീലനവും നല്കുന്ന സംരംഭത്തിന്റെ ഏറ്റവും വലിയ വേദിയാണ് റാക് ആര്‍ട്ട് ഫെസ്റ്റിവല്‍. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ എട്ട് വരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 11 വരെയും പരിപാടികള്‍ നടക്കും. റമദാനില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ വൈകീട്ട് 11 വരെയും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയുമാണ് പ്രദര്‍ശനം നടക്കുക. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

