ഭൂകമ്പ സുരക്ഷാ ബോധവത്കരണത്തിന് റൊബോട്ടുകൾ
text_fieldsദുബൈ: നഗരസഭാ സർവേ വിഭാഗത്തിെൻറ നേതൃത്വത്തിൽ റൊബോട്ടുകളെ ഉപയോഗിച്ച് ഭൂകമ്പ സുരക്ഷാ ബോധവത്കരണം നടത്തി. ദുബൈ ക്ലബ് ഫോർ പീപ്പിൾ വിത്ത് ഡിറ്റർമിനേഷനിലെ അംഗങ്ങൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ദൃഢനിശ്ചയ വിഭാഗത്തിലെ ജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകേണ്ടതിെൻറ പ്രാധാന്യം കണക്കിലെടുത്താണ് പരിപാടി ഒരുക്കിയതെന്ന് മറൈൻ സർവേ വിഭാഗം മേധാവി ഇമാൻ അൽ ഫലാസി പറഞ്ഞു. ഭൂകമ്പത്തിന് മുൻപും ശേഷവും സ്വീകരിക്കേണ്ട മുൻകരുതലുകൾ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പ്രകൃതി ക്ഷോഭങ്ങൾ സംബന്ധിച്ച് മുൻകുർ ഇടടെപൽ നടത്തുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും നഗരസഭ എല്ലാ സാേങ്കതിക സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ട്. റോബോട്ടുകളെയും ആർട്ടിഫിഷൽ ഇൻറലിജൻസും പ്രയോജനപ്പെടുത്തി തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
