Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​േബാട്ടുകൾ...

റോ​േബാട്ടുകൾ റെഡിയാണ്​, സ്വീകരിക്കാൻ

text_fields
bookmark_border
റോ​േബാട്ടുകൾ റെഡിയാണ്​, സ്വീകരിക്കാൻ
cancel
camera_alt

എക്​സ്​പോയിലേക്ക്​ തയാറാക്കിയ ‘ഒപ്​റ്റി’ റോബോട്ട്​ 

ദുബൈ: എക്​സ്​പോ 2020 ലോകമേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ്​ സന്ദർശകരെ സഹായിക്കാനും സ്വീകരിക്കാനും ഒരുക്കിയ റോബോട്ടുകൾ.

നൂറിലേറെ ചൈനീസ്​ നിർമിത 'യന്തിരൻ'മാരാണ്​ തയാറായിനിൽക്കുന്നത്​. എക്​സ്​പോ കവാടം കടന്നുവരുന്ന സന്ദർശകരെ അഭിവാദ്യം ചെയ്​ത്​ സ്വീകരിക്കുകയും ഭക്ഷണം വിളമ്പുകയും നിർദേശങ്ങൾ നൽകുകയും ഫോ​ട്ടോ പകർത്തുകയും ചെയ്യും കുഞ്ഞൻ റോ​േബാട്ടുകൾ. ചില പരിപാടികളിൽ അവതാരകരായും റോബോട്ടുകളെത്തും.

എക്​സ്​പോയിലെ മൂന്നു തീമുകളായ മൊബിലിറ്റി, ഒാപർചൂനിറ്റി, സസ്​റ്റൈനബിലിറ്റി എന്നിവയിലെ പവലിയനുകൾക്ക്​ പ്രത്യേകം രൂപത്തിലുള്ള റോബോട്ടുകൾ 'ഗാർഡിയനു'കളായി ഉണ്ടാകും. അലിഫ്​ എന്നാണ്​ 'ചലനാത്മകത' പവലിയൻ റോബോട്ട്​ ഗാർഡിയൻ. ഒപ്​റ്റി എന്ന്​ 'അവസരം' പവലിയനിലെ റേബോട്ടും 'ടെറ' എന്ന്​ സുസ്​ഥിരത പവലിയനിലെ യന്ത്രമനുഷ്യനും അറിയപ്പെടുന്നു. മൾടി ടച്ച്​ സ്​ക്രീനും ഫൈവ്​ ജി സാ​ങ്കേതികത്തികവും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ്​ ഇവയിലുള്ളത്​.

ചൈനീസ്​ കമ്പനിയായ ടെർമിനസ്​ ഗ്രൂപ്പാണ്​ റോബോട്ടുകൾ വികസിപ്പിച്ചത്​. റോബോട്ടിക്​സ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, സ്​മാർട്​ ടെക്​നോളജി എന്നിവയിൽ ലോകത്തെ മികച്ച കമ്പനികളിലൊന്നാണിത്​. എക്​സ്​പോ 2020യുടെ ഔദ്യോഗിക പങ്കാളികൂടിയാണ്​ കമ്പനി. ടെർമിനസ്​ ഗ്രൂപ്​​ ലോകത്ത്​ ചൈനക്ക്​ പുറത്ത്​ ആരംഭിച്ച ആദ്യ പ്രവർത്തനകേന്ദ്രം ദുബൈയാണ്​.

പുതിയ സാ​ങ്കേതികവിദ്യയുടെ പ്രദർശനങ്ങളുടെ കാര്യത്തിൽ തുല്യതയില്ലാത്ത അനുഭവമായിരിക്കും എക്​സ്​പോ സമ്മാനിക്കുകയെന്നും അക്കാര്യത്തിൽ ടെർമിനസ്​ ഗ്രൂപ്പുമായുള്ള സഹകരണം വിലപ്പെട്ടതായാണ്​ കാണുന്നതെന്നും മേളയുടെ ചീഫ്​ ടെക്​നോളജി ഓഫിസർ മുഹമ്മദ്​ അൽ ഹാഷിമി പറഞ്ഞു.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട്​ കോടിയിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്​സ്​പോയിലെത്ത​ുന്നവർക്ക്​ കൗതുകവും ആഹ്ലാദവും പകരുന്നതായിരിക്കും റോബോട്ടുകളുടെ സാന്നിധ്യം. മേളയുടെ സുരക്ഷ ഭദ്രമാക്കാനും ഇതി​െൻറ സാ​ങ്കേതിക മികവ്​ ഉപയോഗിക്കപ്പെടും. ആയിരക്കണക്കിന്​ വളന്‍റിയർമാർക്കൊപ്പം 'സേവന സന്നദ്ധരായ' റേബോട്ടുകളും കൂടിയാവും എക്​സ്​പോയുടെ നടത്തിപ്പുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2020Robots
News Summary - Robots are ready to receive
Next Story