Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ബോ​ട്ടി​ക്‌​സ്...

റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​ര​ത്തി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​ര​ത്തി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
cancel

അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ​ത​ന്നെ വ​ലി​യ വ്യ​ക്തി​ഗ​ത റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​ര​മാ​യ മു​ബ​ർ​മി​ജ്-50 റോ​ബോ​ട്ടി​ക് മ​ത്സ​ര​ത്തി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. 2023 ജൂ​ൺ 10ന് ​അ​ബൂ​ദ​ബി​യി​ലെ വെ​സ്റ്റ് യാ​സ് അ​ക്കാ​ദ​മി​യി​ൽ​വെ​ച്ച് സ​ന്ദൂ​ഖ് അ​ൽ വ​ത​ൻ, അ​ൽ​ദാ​ർ എ​ജു​ക്കേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മു​ബ​ർ​മി​ജ് 50 ന​ട​ന്ന​ത്. സ്പാ​ർ​ക്ക്, എ​ക്‌​സ്‌​പ്ലോ​റ​ർ, ചാ​ല​ഞ്ച്, ഇ​ൻ​സ്പ​യ​ർ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​യി​രു​ന്നു മ​ത്സ​രം.

സ്പാ​ർ​ക്ക്, എ​ക്‌​സ്‌​പ്ലോ​റ​ർ, വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യും എ​ക്‌​സ്‌​പ്ലോ​റ​ർ കാ​റ്റ​ഗ​റി​യി​ൽ ര​ണ്ട് ഒ​ന്നാം​സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യും ഹാ​ബി​റ്റാ​റ് സ്കൂ​ൾ അ​ൽ ജ​ർ​ഫ് മു​ന്നേ​റി. ച​ല​ഞ്ച് കാ​റ്റ​ഗ​റി​യി​ൽ ര​ണ്ട് ര​ണ്ടാം സ്ഥാ​ന​ങ്ങ​ളും, എ​ക്‌​സ്‌​പ്ലോ​റ​ർ കാ​റ്റ​ഗ​റി​യി​ൽ ര​ണ്ട് ര​ണ്ടാം​സ്ഥാ​ന​ങ്ങ​ളും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​ൻ​സ്പ​യ​ർ കാ​റ്റ​ഗ​റി​യി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ, അ​ൽ ജ​ർ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബെ​സ്റ്റ് ക​ൺ​ട്രോ​ള​ർ, യ​ങ് ഓ​ൾ റൗ​ണ്ട​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നീ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

ഇ​ൻ​സ്പ​യ​ർ കാ​റ്റ​ഗ​റി​യി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​ത നേ​ടി. ബ്രി​ട്ടീ​ഷ്, അ​റ​ബി​ക്, അ​മേ​രി​ക്ക​ൻ, സി.​ബി.​എ​സ്.​ഇ തു​ട​ങ്ങി​യ വി​വി​ധ ക​രി​ക്കു​ല​ങ്ങ​ളി​ലെ 75ല​ധി​കം സ്‌​കൂ​ളു​ക​ളും അ​വ​യി​ലെ 900 വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്ത ഈ ​വേ​ദി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​ര​മാ​യി. ത​ങ്ങ​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​മ്പ്യൂ​ട്ട​ർ കോ​ഡി​ങ്ങും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡി​ജി​റ്റ​ൽ ഫെ​സ്റ്റു​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ഗ്രൂ​പ് അ​ക്കാ​ദ​മി​ക് സി.​ഇ.​ഒ സി.​ടി. ആ​ദി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Habitat Schoolrobotics competition
News Summary - robotics competition- Habitat School students win
Next Story