സ്ത്രീരോഗ-പ്രസവ ചികിത്സയിൽ റോബോട്ടിക് ശസ്ത്രക്രിയ പദ്ധതി തുടങ്ങി.
text_fieldsഅബൂദബി: യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം സ്ത്രീരോഗ-പ്രസവ ചികിത്സയിൽ റോ ബോട്ടിക് ശസ്ത്രക്രിയ അവതരിപ്പിച്ചു. യു.എ.ഇയിൽ ആദ്യമായാണ് ഇൗ നേട്ടം കൈവരിക്കു ന്നത്. ഹൃദയശസ്ത്രക്രിയയിൽ റോബോട്ടുകളെ വിജയകരമായി ഉപയോഗിച്ചതിെൻറ ചുവടു പിടിച്ചാണ് സ്ത്രീരോഗ^പ്രസവ ചികിത്സയിലും ഇൗ രീതി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റോബോട്ട് സർജറി പ്രോഗ്രാം മേധാവി ഡോ. സാകി ആൽ മുസാകി പറഞ്ഞു. ആധുനിക ചികിത്സയിൽ റോബോട്ടുകളുടെയും നിർമിത ബുദ്ധിയുടെയും ഉപയോഗം അതിവേഗം വളർച്ച പ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രയാസകരമായ ഭാഗങ്ങളെ സമീപിക്കാൻ സാധിക്കുന്ന ശേഷി കാരണം ഏറ്റവും നവീനമായ റോബോട്ടുകളെയാണ് മന്ത്രാലയം ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്നത്. റോേബാട്ടുകളുടെ ഉപയോഗം ഡോക്ടർമാരുടെ മാനസിക സമ്മർദവും രോഗികളുടെ വേദനയും കുറക്കുന്നു.
ഗാസ്ട്രക്ടമി, യൂറോളജി ശസ്ത്രക്രിയകൾക്കും റോബോട്ടുകളെ ഉപയോഗപ്പെടുത്തി വരുന്നതായി സാകി ആൽ മുസാകി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
