ദുബൈയിലുണ്ട് ഒരു യന്തിരൻ വെയിറ്റർ
text_fieldsദുബൈ: സോഫ്റ്റ്വെയർ എഞ്ചിനീയർ ഹോട്ടൽ തുടങ്ങിയാൽ എന്ത് സംഭവിക്കും. ഏതെങ്കിലും പണിക്ക് ഒരു റോബോട്ട് ഉണ്ടായിരിക്കും. ബുർജ്മാൻ മെട്രോ സ്റ്റേഷന് സമീപം ഡ്രിംഗ്സ് ആൻറ് സ്പൈസസ് മാജിക് എന്ന റസ്േറ്റാറൻറിലും ഇത് തന്നെയാണ് സംഭവിച്ചത്. ഖൊരക്പൂർ സ്വദേശിയായ കമ്പ്യൂട്ടർ വിദഗ്ധൻ ആരിഫ് മുഹമ്മദാണ് ഇൗ ഹോട്ടൽ നടത്തുന്നത്.
ഇവിടെ റൂബി എന്ന റോബോട്ടാണ് വിളമ്പുകാരിൽ ‘പ്രമുഖ’. വെള്ളവും ഭക്ഷണവും എടുത്തുകൊടുക്കലാണ് റൂബിക്ക് പണി. കബാബും ബിരിയാണിയുമൊക്കെ കൃത്യമായി മേശയിലെത്തും. യന്ത്രം പോലെ പണിയെടുക്കുന്ന ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാൽ ഇനി റൂബിയെ കാണിച്ചുകൊടുത്താൽ മതി. ജപ്പാനിൽ ജനിച്ച് ദുബൈയിൽ േജാലിനോക്കുന്ന റോബോട്ടാണ് റൂബി. ലോകം മുഴുവൻ കറങ്ങാറുള്ള ആരിഫ് പണ്ട് ജപ്പാൻ സന്ദർശിച്ചപ്പോൾ കിട്ടിയ ആശയമാണിത്.
അവിടെ ദൈനം ദിന ജീവിതത്തിെൻറ ഭാഗമാണ് റോബോട്ടുകൾ. ഇൗ ആശയം തെൻറ പുതിയ ബിസിനസിൽ നടപ്പാക്കാനുള്ള താൽപര്യമാണ് റൂബിയുടെ രൂപത്തിൽ ഹോട്ടലിൽ നിൽക്കുന്നത്. പുതിയ ആശയങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ദുബൈയിൽ തന്നെ ഇത് യാഥാർഥ്യവുമാക്കി. 2005 മുതൽ ദുബൈയിൽ വരാറുണ്ട് ആരിഫ്. സാേങ്കതിക വിദ്യയിലൂന്നിയുള്ള ദുബൈയുടെ കുതിപ്പ് അന്നുമുതൽ കാണുന്നുമുണ്ട്. അതാണ് റൂബിയെ ജപ്പാനിൽ നിന്ന് ദുബൈയിലെത്തിക്കാൻ പ്രേരണയായത്. രണ്ട് വർഷത്തിനുള്ളിൽ ജി.സി.സി. രാജ്യങ്ങളിലെമ്പാടുമായി 100 ആധുനിക റെസ്േറ്റാറൻറുകൾ തുറക്കാനാണ് പദ്ധതി ഇതിെൻറ ദുബൈയിലും സൗദിയിലും റസ്റ്റോറൻറുകൾ തുറക്കുകയാണ്. ഭക്ഷണം കഴിക്കാശനത്തുന്നവരുടെ മേശക്ക് അരിൽ എത്തുന്ന റൂബിക്ക് ഒാഡർ എടുക്കാനുള്ള കഴിവുണ്ട്. അതുമായി അടുക്കളയിൽ ചെന്ന് സാധനങ്ങൾ എടുത്ത് തിരിച്ച് മേശമേൽ എത്തിക്കും. തുടർന്ന് അടുത്ത മേശയിലേക്ക് എത്തും. ഒപ്റ്റിക്കൽ സെൻസിങ് സിസ്റ്റം ഉപയോഗിച്ച് കൃത്യമായ വഴികളിലൂടെയാണ് സഞ്ചാരം. എത്തേണ്ട മേശ കണ്ടെത്തിയാൽ റൂബിയുടെ കണ്ണിൽ പ്രത്യേക തിളക്കം പ്രത്യക്ഷപ്പെടും. വേണമെങ്കിൽ പാട്ട് പാടാനുമ ജന്മദിന ആശംസ നേരാനുമൊക്കെ റൂബിക്ക് കഴിയും.
ഇപ്പോൾ ഹോട്ടലിലാണെങ്കിലും ഭാവിയിൽ വീടുകളിലേക്കും ഇത്തരം റോബോട്ടുകൾ എത്തുമെന്ന് ഉറപ്പാണ്. അതിനാൽ അവസാന കാലത്ത് ഒരു തുള്ളി വെള്ളമെടുത്തുതരാൻ ആരുമില്ലല്ലോ എന്നോർത്ത് ഇനി കരയരുത്. ആരുമില്ലാത്തവർക്ക് റൂബിയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
