ദുബൈയിൽ ഇനി യന്തിരൻ പൊലീസും
text_fieldsദുബൈ: ഏറ്റവും മികച്ച പരിശീലനവും സാേങ്കതിയ സൗകര്യങ്ങളുമൊരുക്കി ലോകത്തെ ഒന്നാം നമ്പർ സേനയാവാൻ ഒരുങ്ങുന്ന ദുബൈ പൊലീസിൽ മെയ്മാസം മുതൽ റൊബോട്ടുകളും സേവനത്തിനുണ്ടാവും. തുടക്കത്തിൽ എണ്ണം കുറവായിരിക്കുമെങ്കിലും 2030 ആകുേമ്പാഴേക്കും പൊലീസ് സേനയുടെ 30 ശതമാനവും യന്തിരൻമാരായിരിക്കും.
ഭാവിയുടെ വെല്ലുവിളികളും സങ്കീർണ കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനാണ് ഇൗ സ്മാർട്ട് നീക്കമെന്ന് ഫ്യൂച്ചർ േഷപ്പിങ് സെൻറർ അധ്യക്ഷൻ ബ്രിഗേഡിയർ അബ്ദുല്ല ബിൻ സുൽത്താൻ പറഞ്ഞു. ദുബൈയിൽ നടന്നുവരുന്ന ആഗോള പൊലീസ് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2025 ആകുേമ്പാഴേക്കും ലോകത്തെ ഏറ്റവും മികച്ച അഞ്ച് പൊലീസ് സേനകളിലൊന്ന് ദുബൈയുടേതായിരിക്കും. സ്വയം ഉൽപാദിപ്പിച്ച ഉൗർജമാണ് ഭാവിയിൽ സേനയുടെ കെട്ടിടങ്ങളിലെല്ലാം ഉപയോഗിക്കുക.സമ്പൂർണ ഡി.എൻ.എ ബാങ്ക് തയ്യാറാക്കുന്ന ദുബൈയിൽ അറിയപ്പെടാത്തതോ ദുരൂഹ സാഹചര്യത്തിലോ കുറ്റകൃത്യങ്ങളുണ്ടാവില്ല. മനുഷ്യ ജീവനക്കാരുടെ സേവനം ആവശ്യമില്ലാത്ത സ്മാർട്ട് പൊലീസ് സ്റ്റേഷൻ 2030ൽ തുറക്കുമെന്ന് സ്മാർട്ട് സേവന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, െഎർലൻറ് , ബ്രസീൽ, ചൈന, ഫിലിപ്പീൻസ്,ആസ്ട്രേലിയ, ജർമനി, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോയും പരിപാടിയിൽ പെങ്കടുക്കുന്നുണ്ട്. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് അനുഭവങ്ങൾ പങ്കുവെക്കുന്നത് സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ ജീവിതം സാധ്യമാക്കാനും ഭീകരവാദ പ്രവർത്തനങ്ങൾ തടയാനും സഹായകമാകുമെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
