റോബോട്ടുകളുടെ കാലത്ത് യു.എ.ഇ എങ്ങനെയായിരിക്കും
text_fieldsദുബൈ: നിർമിത ബുദ്ധിയിലും റോബോട്ടുകളുടെ സഹായത്തിലും മുന്നോട്ടുകുതിക്കുന്ന യു.എ.ഇയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഭാവി എന്തായിരിക്കുമെന്നതിെൻറ കൃത്യമായ വിശദീകരണമാണ് ഷാർജ ഇസ്ലാമിക് ബാങ്ക് ലേണിങ് ആൻറ് കരിയർ ഡവലപ്മെൻറ് വിഭാഗം മേധാവി ഡോ.സംഗീത് ഇബ്രാഹിമിെൻറ നേതൃത്വത്തിൽ എജുകഫേയിൽ അവതരിപ്പിക്കപ്പെട്ടത്. ഷാർജ ഇസ്ലാമിക് ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി സലീം അഹ്മദ്, ഒൗർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂൾ സി.ഇ.ഒ. ശ്രീവൽസൻ മുരുകൻ എന്നിവർെക്കാപ്പം വിവരസാേങ്കതിക വിദ്യയുടെ വളർച്ചയും വിഭ്യാഭ്യാസ രംഗത്തെ മാറ്റവും കൃത്യമായി വിവരിക്കാൻ സംഗീതിനായി. യു.എ.ഇയിൽ നടന്ന ലോക ഗവവൺമെൻറ് സമ്മിറ്റിൽ അവതരിപ്പിക്കപ്പെട്ട വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ലഭ്യമായ സാേങ്കതിക വിദ്യ അനുസരിച്ച് തന്നെ കോർപറേറ്റുകളുടെ ജോലികളിൽ 45 ശതമാനവും യന്ത്രവൽക്കരിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത വർഷങ്ങളിൽ തന്നെ മനുഷ്യരെക്കാൾ നന്നായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകൾ മിക്ക ജോലികളും ഏറ്റെടുക്കും. കൃഷിയിൽ യന്ത്രവൽകൃത വിളവെടുപ്പ്, ആരോഗ്യരംഗത്ത് റൊബോട്ടിെൻറ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രീയകൾ. ഇ കൊമേഴ്സിൽ ഡ്രോൺ വഴി സാധനങ്ങൾ വിതരണം ചെയ്യുന്ന രീതി, ഗതാഗത രംഗത്ത് സ്വയം ഒാടുന്ന വാഹനങ്ങൾ. അടുക്കളയിൽ മുന്നൂറോളം വിഭവങ്ങൾ തയാറാക്കാൻ ശേഷിയുള്ള റൊബോട്ട്, മാധ്യമപ്രവർത്തനരംഗത്ത് സ്വയം റിപ്പോർട്ടുകൾ തയാറാക്കാൻ ശേഷിയുള്ള റൊബോട്ട് റിപ്പോർട്ടർ തുടങ്ങി യന്ത്രവൽകൃതമായ കാൾ സെൻററുകൾ, ബാങ്കുകളിലെ ലോൺ പ്രൊസസിങ് എന്നിവയൊക്കെ ഇപ്പോൾ തന്നെ നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് സലീം അഹ്മദ് ചൂണ്ടിക്കാട്ടി.
മാറുന്ന ലോകത്ത് ആറാം ക്ലാസ് മുതലെങ്കിലും കുട്ടികൾക്ക് കോഡിങ് പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന് സലീം ചൂണ്ടിക്കാട്ടി. ഗൂഗിൾ ക്ലാസ് റൂം പോലുള്ള നൂതന സൗകര്യങ്ങൾ വിദ്യാർഥികൾക്കായി ഏർപ്പെടുത്തണം. കണക്കിലും സയൻസിലും ഉൗന്നിയുള്ള വിദ്യാഭ്യാസം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകൾക്ക് വേണ്ടി മാത്രം കുട്ടികളെ പഠിപ്പിക്കുന്ന രീതിക്ക് മാറ്റം വരണമെന്ന് ശ്രീവൽസൻ മുരുകൻ അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊണ്ടുകൊണ്ടുള്ള പഠനരീതി കൊണ്ടുവരണം. സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും തമ്മിൽ ബന്ധമുണ്ടാകണം. ഇപ്പോൾ ഇതുണ്ടാകുന്നില്ല. ഉണ്ടായാൽ തന്നെ അത് കോളജുകളുമായി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
