ഫ്ലാറ്റിൽ യുവാക്കളെ മർദിച്ചശേഷം 15,000 റിയാലുമായി കടന്നു
text_fieldsജുബൈൽ (സൗദി): ആയുധങ്ങളുമായി എത്തിയ രണ്ടംഗ സംഘം ബാച്ലർ ഫ്ലാറ്റിൽ യുവാക്കളെ മർദിച്ചശേഷം 15,000 റിയാലുമായി കടന്നു. കഴിഞ്ഞ ദിവസം പുലർച്ച 5.30നായിരുന്നു സംഭവം. കർണാടക സ്വദേശി മുഷ്താഖും സുഹൃത്തുക്കളും താമസിക്കുന്ന ഫ്ലാറ്റിൽനിന്നാണ് പണം കവർന്നത്. നെസ്‌റ്റോക്ക് എതിർവശത്ത് തമീമിക്ക് സമീപം താമസ സ്ഥലത്തെ വാതിലിൽ മുട്ടുകേട്ട് തുറന്നു നോക്കിയതാണ് കാരണമായത്. ൈകയിൽ ചാക്കും തോക്കും ആയുധങ്ങളുമായി രണ്ടു പേർ മുറിക്കുള്ളിലേക്ക് കയറി. ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തശേഷം പണം തട്ടിയെടുക്കുകയായിരുന്നു.
ഇവരുമായുള്ള പിടിവലിയിൽ യുവാക്കൾക്ക് നേരിയ പരിക്കേറ്റു. യുവാക്കൾ പൊലീസിൽ പരാതി നൽകി. മോഷ്ടാക്കൾ പുറത്തുനിൽകുന്ന ഫോട്ടോയും മുഷ്താഖിെൻറ വോയിസ് ക്ലിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ജുബൈൽ മഷ്ഹൂർ സ്ട്രീറ്റിൽ അബ്ദുൽ കരീം കാസിമിയുടെ ഉടമസ്ഥതയിലുള്ള ഓഫിസ് മേറ്റ് സ്റ്റേഷനറി എന്ന സ്ഥാപനം കുത്തിത്തുറന്ന് 5000 റിയാലിെൻറ സാധനങ്ങൾ കവർച്ച ചെയ്തിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ എത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. സംഘം ഉപേക്ഷിച്ചുപോയ കട്ടറും പൊലീസ് കണ്ടെടുത്തിരുന്നു. സി.സി ടി.വി പരിശോധിച്ചുള്ള അന്വേഷണവും നടന്നു. എന്നാൽ, മോഷ്ടാക്കളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് സ്ഥാപന ഉടമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
