വനിതകളുടെ ബാഗ് തട്ടിപ്പറിക്കുന്ന സംഘത്തെ പൊലീസ് വേഗത്തിൽ പിടികൂടി
text_fieldsദുബൈ: ബൈക്കിൽ ചീറിയെത്തി വനിതകളുടെ ബാഗുകളും പഴ്സുകളും കവരുന്ന രണ്ടംഗ സംഘത്തെ െപാ ലീസ് അറസ്റ്റു ചെയ്തു. തിരക്കേറിയ ബർദുബൈ തെരുവിൽ വെച്ച് പഴ്സ് തട്ടിപ്പറിച്ച് കടന്നുക ളഞ്ഞ രണ്ടു അറബ് സ്വദേശികളായ യുവാക്കളെയാണ് പൊലീസ് അത്യാധുനിക സാങ്കേതിക വിദ്യയു ടെ സഹായത്തോടെ റെക്കോർഡ് വേഗത്തിൽ വലയിലാക്കിയത്. പരാതി ലഭിച്ച് 48 മണിക്കൂറിനകം തന്നെ ദുബൈ പൊലീസ് പ്രതികളെ പിടികൂടി.
ദുബൈ പൊലീസിന്റെ ഡാറ്റാ അനാലിസിസ് സെന്ററുമായി ബന്ധിപ്പിച്ചുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. ആദ്യ വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നതായി ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി.ജമാൽ അൽ ജല്ലാഫ് പറഞ്ഞു.
ദുബൈ പൊലീസിന്റെ ഇൗ നേട്ടത്തെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലിൽ ഇബ്രാഹിം അൽ മൻസൗരിയും ദുബൈ പൊലീസിെൻറ തുല്യതയില്ലാത്ത പ്രവർത്തന മികവിനെയും സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിനിയോഗത്തെയും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
