സൂപ്പർമാർക്കറ്റില്‍ കവർച്ച നടത്തിയ സംഘത്തെ പിടികൂടി
text_fields അജ്മാന്‍:സൂപ്പർമാർക്കറ്റില്‍ കവർച്ച നടത്തിയ സംഘത്തെ അജ്മാന്‍ പൊലീസ് പിടികൂടി. ഏഷ്യന്‍ വംശജരായ മൂന്നു പേര ാണ് പിടിയിലായതെന്ന് അജ്മാന്‍ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉപ മേധാവി മേജര്‍ മുഹമ്മദ് ഹമദ് ബിന്‍ യഫൌര്‍ അല്‍ ഗാഫലി പറഞ്ഞു.
അജ്മാന്‍ വ്യാവസായിക മേഖലയില്‍ സൂപ്പര്മാര്ക്കറ്റിെൻറ ചില്ല് തകര്‍ത്തതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. അന്വേഷണത്തില്‍ രണ്ടു പേരെ അകത്ത് ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. പ്രതികളില്‍ നിന്ന് 80,000 ദിര്‍ഹം വിലവരുന്ന മൊബൈല്‍ ഫോണുകളും വാച്ചുകളും പിടികൂടി.
പ്രതികള്‍ക്ക് അകത്ത് കടക്കാന്‍ സ്ഥാപനത്തിെൻറ ചില്ല് തകര്‍ത്ത ഒരാള്‍ കൂടി കൃത്യത്തില്‍ പങ്കാളിയാണെന്നും ഇയാൾ ഷാര്‍ജയില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഷാര്‍ജ പോലീസുമായി സഹകരിച്ച് അജ്മാന്‍ പൊലീസ് മൂന്നാമനെ ഷാര്‍ജയില്‍ നിന്ന് പിടികൂടി. മോഷ്ടിച്ച മൊബൈലുകള്‍ ഇയാളിൽ നിന്നും കണ്ടെത്തി. മൂന്ന്‍ പ്രതികളും കുറ്റം സമ്മതിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
