വില്ലയിൽ കവർച്ച; രണ്ടുപേർ പിടിയിൽ
text_fieldsദുബൈ: ബ്രിട്ടീഷ് വംശജരുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേരെ ദുബൈ പൊലീസ് പിടികൂടി. ഈ മാസം ഒമ്പതിന് ദുബൈയിലെ അൽ ഫുർജാനിലെ വില്ലയിലാണ് വൻ കവർച്ച നടന്നത്.
സ്വർണം, വെള്ളി ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചും ഉൾപ്പെടെ 1,80,000 ദിർഹമിന്റെ വസ്തുക്കൾ മോഷണം പോയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് അന്നുതന്നെ മോഷ്ടാക്കളെ കുറിച്ച വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭാര്യയും ഭർത്താവും ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയ സമയത്തായിരുന്നു കവർച്ച. സമീപത്ത് താമസിക്കുന്ന മകൻ വളർത്ത് ആമക്ക് തീറ്റ കൊടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

