പൊലീസ് ചമഞ്ഞ് കൊള്ളയടിച്ച കേസ്: പ്രതികൾക്ക് തടവും പിഴയും
text_fieldsദുബൈ: പൊലീസ് ചമഞ്ഞ് ഏഷ്യൻ വ്യാപാരിയിൽ നിന്ന് ആറ് ലക്ഷം ദിർഹം തട്ടിയെടുത്തെന്ന കേസിൽ അഞ്ച് പ്രതികൾക്ക് ആറു മാസം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി.കേസിൽ അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ പ്രതികൾ തട്ടിയെടുത്ത തുക മുഴുവൻ വ്യാപാരിക്ക് തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി പൂർത്തിയായാൽ പ്രതികളെ നാടു കടത്തും.
പൊലീസ് വേഷത്തിലെത്തിയ പ്രതികൾ രാത്രി ഒരു ഓഫിസ് കെട്ടിടത്തിന് സമീപത്ത് വെച്ച് വ്യാപാരിയെ തടഞ്ഞുവെക്കുകയും ആറ് ലക്ഷം ദിർഹം അപഹരിക്കുകയുമായിരുന്നുവെന്നാണ് കേസ്. വ്യാജ സൈനിക തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഇരയെ ഇവർ പരിശോധനക്ക് വിധേയനാക്കിയത്. പണം കൂടാതെ ഇരയുടെ മൊബൈൽ ഫോൺ, ബാങ്ക് കാർഡുകൾ എന്നിവയും സംഘം കവർച്ച ചെയ്തു.
തുടർന്ന് നിലവിലെ സ്ഥലത്ത് തുടരാനും മറ്റൊരു പൊലീസ് പട്രോളിങ് സംഘം വൈകാതെ എത്തുമെന്നും ധരിപ്പിച്ച ശേഷം സ്ഥലംവിടുകയായിരുന്നു. പറ്റിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ ഇര നൽകിയ പരാതിയിൽ ദുബൈ പൊലീസ് ആണ് മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്തത്.മുഴുവൻ പണവും തിരികെ നൽകുന്നത് വരെ പരാതി നൽകിയ തീയതി മുതൽ അഞ്ച് ശതമാനം പലിശയും പ്രതികൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

