Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പൊലീസ്​...

ദുബൈയിൽ പൊലീസ്​ ചമഞ്ഞ്​ സെയിൽസ്​മാനിൽ നിന്ന്​​​ 17 ലക്ഷം കവർന്നു

text_fields
bookmark_border
ദുബൈയിൽ പൊലീസ്​ ചമഞ്ഞ്​ സെയിൽസ്​മാനിൽ നിന്ന്​​​ 17 ലക്ഷം കവർന്നു
cancel

ദുബൈ: പൊലീസ്​ ഉദ്യോഗസ്ഥരുടെ വേഷത്തിൽ സെയിൽസ്മാനിൽ നിന്ന്​ 17 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ദുബൈയിൽ മൂന്ന്​ ​പ്രതികൾ പിടിയിൽ. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന്​ ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ. ​പിടിയിലായ പ്രതികളിൽ നിന്ന്​ 7,28,000 ദിർഹം കണ്ടെടുത്തു.

ബാക്കി തുക കടം വീട്ടാൻ ചെലവഴിച്ചതായി പ്രതികൾ മൊഴി നൽകി. ദുബൈയിൽ അൽ മുതീന വാണിജ്യ കേന്ദ്രത്തിന്​ സമീപം അൽ മുറാക്കബാത് മേഖലയിൽ വെച്ചായിരുന്നു ആസൂത്രിതമായ കവർച്ച​. ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയിലെ സെയിൽസ്​മാനായ ഈജിപ്​ഷ്യൽ പൗരനാണ്​ കവർച്ചക്കിരയായത്​.

മൊബൈൽ വിൽപനയുമായി ബന്ധപ്പെട്ട്​ ശേഖരിച്ച 1.7 ദശലക്ഷം ദിർഹവുമായി പോകുകയായിരുന്നു​ ഇയാൾ. ഓഫിസ്​ കെട്ടിടത്തിന്‍റെ ലിഫ്​റ്റിൽ വെച്ചാണ്​ കവർച്ച നടത്തിയത്​. ലിഫ്​റ്റിൽ ഇദ്ദേഹത്തോടൊപ്പം ഒരു അറബ്​ വംശജനും കയറിയിരുന്നു. ഈ സമയം ലിഫ്​റ്റിനകത്ത്​ മറ്റൊരാളും നിൽപ്പുണ്ടായിരുന്നു.

ലിഫ്​റ്റ്​ അടഞ്ഞ ഉടനെ സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന്​ സ്വയം പരിചയപ്പെടുത്തിയ സംഘം സെയിൽസ്മാനെ പരിശോധിക്കുകയും എമിറേറ്റ്​സ്​ ഐ.ഡി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഈ രേഖകൾ ഒരാൾ പരിശോധിക്കുന്നതിനിടെ മറ്റൊരാൾ പണമടക്കിയ ബാഗ്​ കൈവശപ്പെടുത്തിയ ശേഷം രണ്ട്​ പേരും സംഭവസ്ഥലത്ത്​ നിന്നും മുങ്ങുകയുമായിരുന്നുവെന്നാണ്​ കേസ്​.

സംഭവം റിപോർട്ട്​ ചെയ്ത ഉടനെ പ്രത്യേക ടീം രൂപവത്​കരിച്ച്​ ദുബൈ പൊലീസ്​ അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.സി ടി.വി വിശദമായി പരിശോധിച്ചതിൽ നിന്നും​ ​പ്രതികളെ തിരിച്ചറിഞ്ഞു. തുടര​ന്വേഷണത്തിൽ മറ്റൊരു എമിറേറ്റിൽ പ്രതികൾ ഉപയോഗിച്ചതെന്ന്​ കരുതുന്ന കാറും കണ്ടെത്തി.

സെയിൽസ്മാന്‍റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷം നടന്ന ആസൂത്രിത കവർച്ചയാണിതെന്നും ബോധ്യമായി. തുടർന്ന്​ നടത്തിയ വിശദ അന്വേഷണത്തിലാണ്​​ സംഘത്തി​ലെ മൂന്ന്​ പേർ അറസ്റ്റിലാവുന്നത്​. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായുള്ള സംശയത്തിലാണ്​ പൊലീസ്​. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policeUAE Newsrobbed moneyThree people arrested
News Summary - Robbers posing as police steal 1.7 million from salesman in Dubai
Next Story