കവർച്ച ചെയ്ത എട്ടുലക്ഷം ദിർഹത്തിന്റെ സ്വർണാഭരണം പിടികൂടി
text_fieldsഷാർജ പൊലീസ് കണ്ടെത്തിയ സ്വർണാഭരണങ്ങൾ
ഷാർജ: ജ്വല്ലറിയിൽ നിന്ന് കവർന്ന ലക്ഷങ്ങൾ വില വരുന്ന സ്വർണം കടത്താനുള്ള ശ്രമം തകർത്ത് ഷാർജ പൊലീസ്. എട്ടുലക്ഷം ദിർഹം വില വരുന്ന സ്വർണാഭരണങ്ങളാണ് ഷാർജ പൊലീസ് പിടികൂടിയത്. ഖോർഫുക്കാനിലെ പ്രമുഖ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വൻ കവർച്ച നടന്നത്. ഷാർജ പൊലീസിന്റെ ഓപറേഷൻ റൂമിൽ വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സ്വർണാഭരണം സൂക്ഷിച്ച ഇടം പൊലീസ് കണ്ടെത്തി. സംഭവത്തിൽ വൻ സംഘംതന്നെ ഉൾപ്പെട്ടതായാണ് സംശയം. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വ്യാപാര സ്ഥാപനങ്ങളും സ്റ്റോറുകൾ സുരക്ഷിതമാക്കാനും നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനും ഉടമകളോട് ഷാർജ പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ 999 എന്ന അടിയന്തര നമ്പർ ഉപയോഗിക്കാൻ മടിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

