അബൂദബിയിൽ റോഡുകള്‍ അടച്ചിടും
text_fieldsഅബൂദബി: അബൂദബിയിലെ വിവിധ റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ജൂൺ 29 മുതല്‍ ജൂലൈ 22 വരെയാണ് സഈദ് ബിന്‍ ഷഖ്ബൂത് സ്ട്രീറ്റിലെ ഒരു ലെയിന്‍ അടച്ചിടുന്നത്. ഇതിന്റെ എതിര്‍ദിശയില്‍ ഗതാഗതം അനുവദിക്കുകയും ചെയ്യും. ഇ11 ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡ് ജൂണ്‍ 29 മുതല്‍ ജൂലൈ 2ന് പുലര്‍ച്ച ആറുവരെ ഭാഗികമായി അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. അല്‍ ശഹാമയിലേക്കുള്ള വലത്തേ ലെയിനാണ് ഈ ദിവസങ്ങളില്‍ അടച്ചിടുക. അല്‍ കരാമ സ്ട്രീറ്റില്‍ വലത്തേ രണ്ടു ലെയിനുകള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 1ന് പുലര്‍ച്ച അഞ്ചുവരെയും അടച്ചിടും. ഇ10 ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അബൂദബിയിലേക്കു പോവുന്ന വലത്തേ അറ്റത്തെ മൂന്നു ലെയിനുകള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയും അടച്ചിടും.

