ബിസിനസ് ബേയിലെ സമാന്തര റോഡ് ഇന്ന് തുറക്കും
text_fieldsദുബൈ: ദുബൈ നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുള്ള വികസനപദ്ധതിയുടെ ഭാഗമായി നിർമിച്ച ബിസിനസ് ബേയിലെ സമാന്തര റോഡ് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇതോടെ ശൈഖ് സായിദ് റോഡിനും അല്‍ഖൈല്‍ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം 12 മിനിറ്റിൽനിന്ന് രണ്ടര മിനിറ്റായി കുറയും.
സമാന്തര റോഡ് വികസന പദ്ധതി രണ്ടാഘട്ടത്തിെൻറ ഭാഗമായി ബിസിനസ് ബേയില്‍ അല്‍ മെയ്താനും ഫിനാന്‍ഷ്യന്‍ സ്ട്രീറ്റിനുമിടക്കാണ് റോഡ് നിര്‍മിച്ചത്. ഇരുവശത്തേക്കും നാല് വരികളുള്ള റോഡ് ഹാപ്പിനസ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ.
ബുര്‍ജ് ഖലീഫ ബുലേവാര്‍ഡ് റോഡിലെ ഹാപ്പിനസ് സ്ട്രീറ്റ് ഇൻറര്‍സെക്ഷനില്‍ 240 മീറ്റര്‍ നീളമുള്ള മേൽപ്പാലവും പദ്ധതിയുടെ ഭാഗമാണ്. ഹാപ്പിനസ് സ്ട്രീറ്റ് ഇൻറർസെക്ഷനില്‍ നിന്ന് അല്‍ഖലീജ് റോഡിലേക്ക് ഭൂഗര്‍ഭപാതയും നിര്‍മിച്ചിട്ടുണ്ട്. ദുബൈ കനാലിന് കുറുകെ മേല്‍പ്പാലം, മൈതാന്‍ റോഡിലേക്ക് കടന്നുപോകാനുള്ള തുരങ്കം, മൈതാനിലേക്ക് കുതിരകള്‍ക്ക് കടന്നുപോകാനുള്ള ഭൂഗര്‍ഭ പാത എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
