അബൂദബി റോഡുകളിലും സാലിക്
text_fieldsആംബുലൻസ്, സാധുധസേന-സിവിൽ ഡിഫൻസ് വാഹനങ്ങൾ, പൊതുബസുകൾ, മോേട്ടാർ സൈക്കിളുകൾ എന്നിവക്ക് ചുങ്കം ഉണ്ടാവില്ല
അബൂദബി: അബൂദബിയിലും റോഡ് നികുതി (സാലിക്) അവതരിപ്പിക്കുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ഇതു സംബന്ധിച്ച നിയമം (17/2017) പ്രഖ്യാപിച്ചു. യു.എ.ഇയില്‍ ദുബൈ നഗരത്തില്‍ മാത്രമാണ് വിവിധ റോഡുകളില്‍ സാലിക് എന്ന പേരില്‍ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്ന് ചുങ്കം ഈടാക്കുന്ന സംവിധാനമുള്ളത്. ഇത് തലസ്ഥാനമായ അബൂദബിയിലും നടപ്പാക്കാനാണ് പ്രസിഡൻറിെൻറ ഉത്തരവ്.
ഏതൊക്കെ പ്രദേശങ്ങളിൽ റോഡ് നികുതി ഏർപ്പെടുത്തണം, നികുതി നിരക്ക് എത്രയായിരിക്കണം എന്നിവ നിശ്ചയിക്കാൻ ഗതാഗത വകുപ്പിനെ നിയമം ചുതലപ്പെടുത്തി. വകുപ്പിെൻറ നിർദേശങ്ങൾ എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റിന് സമർപ്പിച്ച് അനുമതി വാങ്ങണം.
ചുങ്കപ്പാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് നികുതി പിരിക്കുന്ന ചുമതലയും ഗതാഗത വകുപ്പിനായിരിക്കും. എപ്രകാരമാണ് നികുതി സമാഹരണം നടത്തേണ്ടതെന്ന് വകുപ്പ് തീരുമാനിക്കും.
ആംബുലൻസ്, സാധുധസേന-സിവിൽ ഡിഫൻസ് വാഹനങ്ങൾ, പൊതു ബസുകൾ, മോേട്ടാർ സൈക്കിളുകൾ എന്നിവയെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത വകുപ്പ് ചെയർമാൻ നിർശേിക്കുന്ന മറ്റു വാഹ്നങ്ങൾക്ക് നികുതി ഇളവ് നൽകാൻ എക്സിക്യൂട്ടീവ് കൗൺസിലിന് അധികാരമുണ്ട്. വാഹനത്തിെൻറ നമ്പർ പ്ലേറ്റ് മറച്ചുവെച്ചോ മറ്റേതെങ്കിലും തരത്തിലോ നികുതി അടക്കുന്നതിൽനിന്ന് ഒഴിവാകുന്നത് അനധികൃതമാണെന്ന് നിയമത്തിെൻറ എട്ടാം വകുപ്പ് വ്യക്തമാക്കുന്നു.
ഇപ്രകാരമുള്ള എല്ലാ നിയമലംഘനങ്ങളും ഗതാഗത വകുപ്പിലെ സമഗ്ര ഗതാഗത കേന്ദ്രം (െഎ.ടി.സി) നിരീക്ഷിക്കുകയും കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്യും. റോഡ്ചുങ്കം അടക്കാത്തവർ 10,000 ദിർഹത്തിൽ കവിയാത്ത പിഴ അടക്കേണ്ടിവരുമെന്ന് നിയമം വ്യക്തമാക്കുന്നു. ആദ്യ നിയമലംഘനം മുതലുള്ള ഒരു വർഷത്തേക്ക് ഒരു വാഹനത്തിന് 25,000 ദിർഹത്തിൽ കൂടുതൽ പിഴ ചുമത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
