Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് തീരങ്ങളെ ബന്ധിപ്പിക്കുന്ന എളുപ്പ പാത തുറന്നു
text_fieldsbookmark_border
റാസല്‍ഖൈമ: നിര്‍മാണം പൂര്‍ത്തിയാക്കി റാക് തീരങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു.കാസിമി തീരത്തെയും പഴയ തീരത്തെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് മൂന്നര കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള നവീകരിച്ച റോഡ്. അനുബന്ധമായി ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡില്‍ നൂതന ട്രാഫിക് നിയന്ത്രണ സംവിധാനവും നിലവില്‍ വന്നു.
പാത തുറന്നതോടെ റാക് മ്യൂസിയം റോഡ്, ഫിഷ് മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിൽ ഗതാഗത കുരുക്കിന് അയവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീരങ്ങളിലെത്തുന്നവര്ക്ക് പുറമെ നുസൈബ് പബ്ലിക് സ്കൂള്‍, കല്യാണ മണ്ഡപം, ദഹന്‍ പാര്‍ക്ക് തുടങ്ങിയിടങ്ങളിലേക്കും സുഗമമായ യാത്ര സാധ്യമാക്കുന്നതാണ് പുതിയ പാത. ദിനം പ്രതി ആയിരത്തോളം സന്ദര്‍ശകര്‍ തീര ഭംഗി ആസ്വദിക്കാനെത്തുന്നതായാണ് ഒൗദ്യോഗിക കണക്ക്.
Next Story
