റോഡ് നവീകരണം; ദുബൈയിലെ റോഡുകളിൽ ഗതാഗത തടസ്സം
text_fieldsദുബൈ: നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ്. ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് നഗരത്തോട് ചേർന്നുള്ള ശൈഖ് റാശിദ് സ്ട്രീറ്റ് ജങ്ഷനിലും അൽ സത്വ റോഡിലുമാണ് ഗതാഗത തടസ്സം നേരിടുക.
ശൈഖ് റാശിദ് സ്ട്രീറ്റ് ജങ്ഷനിൽ ശനിയാഴ്ച അർധരാത്രി ഒരുമണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണിവരെയും അൽ സത്വ റോഡിൽ ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിവരെയും ഗതാഗത തടസ്സം നേരിടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിലൂടെ അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ ബദൽ മാർഗങ്ങൾ തേടണമെന്നും അധികൃതർ അഭ്യർഥിച്ചു.

