പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഅബൂദബി: ചെറിയ റോഡുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് കയറുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ട് അബൂദബി പൊലീസ്. അശ്രദ്ധയെ തുടർന്ന് ഇത്തരം അപകടങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ബോധവത്കരണ വിഡിയോ. കഴിഞ്ഞ ദിവസം സ്കൂൾ ബസുകൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ പൊലീസ് വിഡിയോയിലൂടെ നൽകിയിരുന്നു.
ഇവ ശ്രദ്ധിക്കാം
റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം
മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വേഗം കുറക്കണം
ഇൻഡിക്കേറ്റർ ഇടണം
പ്രധാന റോഡിലൂടെ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ ആ വാഹനം കടന്നുപോകുന്നതുവരെ കാത്തിരിക്കണം
മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിലായി നിർത്തണം
ആ വാഹനം കടന്നുപോയാലും പ്രധാന റോഡിൽനിന്ന് മറ്റു വാഹനം ഇല്ല എന്നുറപ്പുവരുത്തിയശേഷം മാത്രമേ നമ്മുടെ വാഹനം മുന്നോട്ടെടുക്കാവൂ.