റോഡ് നവീകരണം
text_fieldsഅൽഖർഖ ഒന്നിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തികൾ
ദുബൈ: അല്‍ വര്‍ഖ ഒന്നില്‍ നിന്ന് റാസല്‍ ഖോര്‍ റോഡിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി അടച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) അറിയിച്ചു. അല്‍ വര്‍ഖയിലെ വികസന പദ്ധതികളുടെ ഭാഗമായുള്ള റോഡ് നവീകരണപ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ 29ന് പുലര്‍ച്ചെ ഒരു മണി വരെയാണ് അടച്ചിടല്‍. ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതും യാത്രികര്‍ക്ക് എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ സുഗമമാക്കുന്നതിനായുമാണ് നവീകരണം.
ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ജീരിയ സ്ട്രീറ്റ്, ട്രിപോളി സ്ട്രീറ്റ് എന്നീ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു. ഗതാഗത മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആര്.ടി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

