തള്ളിക്കയറുന്ന വാഹനങ്ങളെ പിടിക്കാന്‍ കാമറയെത്തി
text_fieldsഷാര്‍ജ: ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഷാര്‍ജ റിങ് റോഡില്‍ തള്ളിക്കയറുന്ന വാഹനങ്ങളെ പിടികൂടുന്ന കാമറയത്തെി.
സഫീര്‍ മാളിന് സമീപത്ത് നിന്ന് അല്‍ ഇത്തിഹാദ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കാമറ സ്ഥാപിച്ചത്. റിങ് റോഡിലെ അവസാന യൂടേണ്‍ ഭാഗത്തെ തള്ളിക്കയറ്റത്തെയും പിടികൂടാന്‍ തക്ക വിധത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. പാതകളിലൂടെ ഗതാഗത നിയമങ്ങള്‍ പാലിച്ച് നീങ്ങുന്ന വാഹനങ്ങളെ നിയമം തെറ്റിച്ച് മറി കടന്ന് മഞ്ഞ വരയിലൂടെ തള്ളി ക്കയറുന്നവരെയാണ് കാമറ കൈയോടെ പിടിക്കുക.
സാധാരണ കാമറകളെ പോലെ വലുപ്പമില്ലാത്ത ഇവയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. എന്നാല്‍ കാമറക്ക് ഏത് നിയമലംഘനങ്ങളും തിരിച്ചറിയാന്‍ ഒറ്റനോട്ടം തന്നെ ധാരാളം.