അജ്മാന് അൽ റാശിദിയ 2വിൽ റോഡ് അടക്കും; മൂന്ന് മാസത്തേക്കാണ് ഗതാഗത നിയന്ത്രണം
text_fieldsഅജ്മാന്: അജ്മാനിലെ അൽ റാഷിദിയ 2 മേഖലയിലെ റാശിദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു. ജനുവരി 20 മുതൽ ആരംഭിച്ച് ഏപ്രിൽ 20ന് അവസാനിക്കുന്ന തരത്തില്‍ മൂന്ന് മാസത്തേക്ക് അടച്ചിടൽ തുടരുമെന്ന് അജ്മാന് നഗരസഭ വ്യക്തമാക്കി.
റോഡ് വികസനത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് നടപടി. അജ്മാന് നഗരത്തിലെ ഫാല്‍ക്കന്‍ ടവര്‍ നിലനില്‍ക്കുന്ന പ്രദേശത്ത് നിന്നും ഗള്‍ഫ ഇന്റർസെക്ഷൻ ഭാഗത്തേക്ക് പോകുന്നിടത്താണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ നടക്കുന്ന റാശിദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിന് സമാന്തരമായുള്ള ബദല്‍ റോഡ് യാത്രക്കായി ഉപയോഗിക്കാം. വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അറ്റകുറ്റപ്പണികള്‍.
എമിറേറ്റിന്റെ റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തെരുവ് വീതി കൂട്ടലിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമാണ് വിപുലീകരണവും വികസന പ്രവർത്തനങ്ങളും എന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി വ്യക്തമാക്കി.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ ഗതാഗത തടസ്സങ്ങൾ കുറക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

