റമദാനിൽ റോഡപകടത്തിൽ പെടുന്ന വാഹനങ്ങളിൽ പകുതിയും ഇന്ത്യക്കാരുടേത്
text_fieldsഅബൂദബി: റമദാനിലെ റോഡപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ പകുതിയോളം ഇന്ത്യൻ ഡ്രൈവർമാർ ഒാടിക്കുന്നവയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം റമദാനിൽ നടന്ന വാഹനാപകടങ്ങളെ അടിസ്ഥാനമാക്കി റോഡ് സേഫ്റ്റി യു.എ.ഇയും െഎ ഇൻഷ്വർഡും നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ റമദാനിൽ അപകടം വരുത്തിയ വാഹനങ്ങളിൽ 47 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു. യു.എ.ഇക്കാർ 14 ശതമാനവും പാകിസ്താനികൾ 12 ശതമാനവും ഇൗജിപ്തുകാർ ആറ് ശതമാനവും ജോർദാനികൾ മൂന്ന് ശതമാനവും അപകടം വരുത്തി.
മൊത്തം 1651 വാഹനാപകടങ്ങളാണ് കഴിഞ്ഞ റമദാനിലുണ്ടായത്. ഇതിൽ മിക്ക അപകടങ്ങളും നടന്നത് രാവിലെ പത്തിനും 11നും ഇടയിലാണ്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ അപകടമുണ്ടായതെന്നും ഏറ്റവും കുറവ് ശനിയാഴ്ചയാണെന്നും സർവേ വ്യക്തമാക്കുന്നു.
മൊത്തം അപകടങ്ങളിൽ 77 ശതമാനവും വരുത്തിയത് പുരുഷ രൈഡവർമാരായിരുന്നു. 40 വയസ്സിന് മുകളിലുള്ളവരുടെ അപകട ശതമാനം 28 ആണ്. 18നും 24നും ഇടയിലുള്ളവർ എട്ട് ശതമാനം മാത്രമേ അപകടത്തിൽ പെട്ടിട്ടുള്ളൂ.
വ്രതം നിർജലീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാകുന്നതിനാൽ ശ്രദ്ധയെയും കാഴ്ചയെയും പ്രതികരണ സമയത്തെയും ബാധിക്കുമെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും വിലയിരുത്തപ്പെടുന്നു. ഭക്ഷണരീതിയിലെയും ഉറക്കത്തിലെയും മാറ്റങ്ങൾ ക്ഷീണം, അക്ഷമ, പതർച്ച എന്നിവ ഉണ്ടാക്കുന്നതും ശ്രദ്ധക്കുറവിന് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
