ദുബൈയിൽ ഇൗ വർഷം റോഡിൽ പൊലിഞ്ഞത് 77 ജീവൻ
text_fieldsദുബൈ: ഇൗ വർഷം ആദ്യ ആറു മാസം വിവിധ റോഡപകടങ്ങളിലായി ദുബൈയിൽ 77 പേർ മരിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുേമ്പാൾ ഇത് 40 ശതമാനം കുറവാണെന്ന് ദുബൈ പൊലീസ് ഒാപ്പറേഷണൽ അഫയേഴ്സ് അസി.കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ ആറുമാസം 112 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇൗ വർഷം ജൂൺ വരെ 1,395അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പൊലീസ് പട്രോൾ ശക്തമാക്കിയതും അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുകയും ചെയ്തതാണ് മരണസംഖ്യ കുറച്ചതെന്ന് മേജർ ജനറൽ പറഞ്ഞു. വാഹനങ്ങൾ പെെട്ടന്ന് വെട്ടിക്കുന്നതും ലൈൻ മാറുന്നതുമാണ് 307 അപകടങ്ങൾക്ക് കാരണം. ഇതിൽ 17 പേർ മരിക്കുകയും 262 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റുവാഹനങ്ങളെ ശ്രദ്ധിക്കാതെയും അവർക്ക് മുന്നറിയിപ്പ് സിഗ്നൽ നൽകാതെയും ലൈൻ മാറുന്നത് വലിയ കുറ്റമാണ്.മുമ്പ് ഇതിന് 200 ദിർഹമായിരുന്നു പിഴ. ഇപ്പോൾ അത് 1,000 ദിർഹമാക്കിയിട്ടുണ്ട്.
വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതിനാൽ 302 വലിയ അപകടങ്ങളുണ്ടായി. ഇതിൽ 19 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരോ മൂന്നു മിനിട്ടിലും ഇക്കാരണത്താൽ ദുബൈയിൽ ചെറിയ അപകടങ്ങൾ നടക്കുന്നുണ്ട്-മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. 2021 ഒാടെ ഒാരോ ഒരു ലക്ഷം ആളുകൾക്ക് മൂന്നു എന്ന തോതിൽ അപകട മരണ നിരക്ക് കുറക്കാനാണ് ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
