Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡി​ൽ ന​ട​ക്കുന്ന...

റോ​ഡി​ൽ ന​ട​ക്കുന്ന അ​പ​ക​ട​ങ്ങ​ളും ത​ട​സ്സ​ങ്ങ​ളും ഇ​നി ത​ത്സ​മ​യം അ​റി​യാം

text_fields
bookmark_border
റോ​ഡി​ൽ ന​ട​ക്കുന്ന അ​പ​ക​ട​ങ്ങ​ളും ത​ട​സ്സ​ങ്ങ​ളും ഇ​നി ത​ത്സ​മ​യം അ​റി​യാം
cancel

ദു​ബൈ: യാ​ത്ര ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന റോ​ഡി​ൽ സം​ഭ​വി​ച്ച അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ന്നു​ള്ള റോ​ഡ് അ​ട​ക്ക​ലും വ​ഴി​തി​രി​ച്ചു​വി​ട​ലു​മെ​ല്ലാം ഉ​ൾ​പ്പെ​ടെ ത​ത്സ​മ​യം മെ​ബൈ​ലി​ൽ അ​റി​യാ​ൻ ക​ഴി​യു​ന്ന സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. ദു​ബൈ​യി​ലു​ള്ള​വ​ർ​ക്ക് സു​ഗ​മ​വും ത​ട​സ്സ​ങ്ങ​ളേ​തു​മി​ല്ലാ​ത്ത​തു​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്താ​നാ​യി ദു​ബൈ പൊ​ലീ​സാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ൾ താ​ൽ​ക്കാ​ലി​ക അ​ട​ക്ക​ൽ, സ്ട്രീ​റ്റു​ക​ളി​ലെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം എ​ന്നി​വ​യും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളാ​യി യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ലി​ലെ​ത്തും.

ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ആ​പ് വ​ഴി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​വും. ദു​ബൈ​യി​ലെ ട്രാ​ഫി​ക് മാ​നേ​ജ്​​മെൻറ് സം​വി​ധാ​ന​ത്തെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സേ​ന​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​വി​ശേ​ഷ​മാ​യ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ജ​ന​റ​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് നാ​സ​ർ അ​ൽ​റ​സൂ​ക്കി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന് മി​ക​ച്ച പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ ദു​ബൈ ന​ഗ​ര​ത്തെ സ്മാ​ർ​ട്ട് സി​റ്റി​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ​ർ​ക്കാ​റിെൻറ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തിെൻറ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് പു​തി​യ ആ​പ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. റോ​ഡി​ലു​ണ്ടാ​വു​ന്ന അ​പ​ക​ടം പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കോ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​ലേ​ക്കോ റി​പ്പോ​ർ​ട്ടു​ചെ​യ്യു​മ്പോ​ൾ തു​ട​ർ​ന്നു​ള്ള താ​ൽ​ക്കാ​ലി​ക​മാ​യ റോ​ഡ് അ​ട​ക്ക​ലോ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട​ലോ അ​തു​വ​ഴി വ​രു​ന്ന യാ​ത്ര​ക്കാ​രെ ദു​ബൈ പൊ​ലീ​സ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​ക്കും.

അ​തി​നാ​ൽ, അ​വ​ർ​ക്ക് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​മെ​ന്നും ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ് നാ​സ​ർ അ​ൽ​റ​സൂ​ക്കി വി​ശ​ദീ​ക​രി​ച്ചു. പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മെ​ല്ലാം ഇ​തു വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. പു​തി​യ സേ​വ​നം റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ദു​ബൈ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ദു​ബൈ പൊ​ലീ​സ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ ഐ.​ഒ.​എ​സ്, ആ​ൻ​ഡ്രോ​യ്​​ഡ് ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentsobstacles
Next Story