റിസാൻ ജ്വല്ലറി ബഹ്റൈനിലും; ഉദ്ഘാടനം ഇന്ന്
text_fieldsമനാമ: ജി.സി.സിയിലെ പ്രമുഖ സ്വർണവ്യാപാര സ്ഥാപനമായ റിസാൻ ബുള്ളിയിന്റെ 12ാമത് ഷോപ്പ് ഇന്ന് മനാമ ഗോൾഡ് സിറ്റിയിൽ തുറക്കും. ഐ.യു.എം.എൽ പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് വൈകിട്ട് 4.30ന് ഉദ്ഘാടനം നിർവഹിക്കും. ഗോൾഡ് സിറ്റിയിലെ 158 ാം നമ്പർ ഷോപ്പിലാണ് സ്ഥാപനം പ്രവർത്തിക്കുക. 2012ൽ യു.എ.ഇയിലെ ദേര ഗോൾഡ് സൂക്കിൽ രണ്ട് ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ റിസാൻ ചുരുങ്ങിയ കാലം കൊണ്ട് യു.എ.ഇക്കുപുറമെ മറ്റ് ജി.സി.സി രാജ്യങ്ങളിലും മലേഷ്യ, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
സ്വർണ ശുദ്ധീകരണ രംഗത്തും ആഭരണ നിർമാണ രംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനം മറ്റു ജി.സി.സികളിലും സ്വർണ ശുദ്ധീകരണ ശാലകൾ ഉടൻ ആരംഭിക്കും. ഖത്തറിലും ഒമാനിലും പുതിയ ഷോപ്പുകൾ ഉടൻ തുറക്കുമെന്നും റിസാൻ മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒമാനിൽ മൂന്നാമത്തെ ഷോപ്പാണ് തുറക്കുന്നത്.
അടുത്തവർഷം യൂറോപ്പിലും പ്രവർത്തനം ആരംഭിക്കും. സ്കൈ വേൾഡ് ഡയറക്ടർ അഷ്റഫ് മായഞ്ചേരി, ഹൗസ് ഓഫ് ലക്ഷ്വറി ഡയറക്ടർ നിയാസ് കണ്ണിയൻ എന്നിങ്ങനെ സ്വർണവ്യാപാരരംഗത്ത് പതിറ്റാണ്ടുകളായി സ്ഥാനമുറപ്പിച്ചിട്ടുള്ള വ്യാപാരസമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് ബഹ്റൈനിലെ പ്രവർത്തനം. വാർത്തസമ്മേളനത്തിൽ റിസാൻ ജ്വല്ലറി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷനൂപ് പി.പി, ജനറൽ മാനേജർ ആഷിക് കൊപ്പത്ത്, റിസാൻ ഗ്രൂപ് ഫിനാൻഷ്യൽ കൺസൽട്ടന്റും ഫിഫ്ത് സ്ട്രാറ്റജി സി.ഇ.ഒയുമായ ഷഹീൻ അലി, റിസാൻ ഗ്രൂപ് ചെയർമാൻ സിദ്ദിഖ് കൊപ്പത്ത്, റിസാൻ ഗ്രൂപ് ഡയറക്ടർ സക്കീർ കൊളക്കാട്, ഓറിസ് റിഫൈനറി ഡയറക്ടർ മുഹമ്മദ് നിയാസ്, ജനറൽ മാനേജർ ആഷിക് കൊപ്പത്ത്, മാനേജർ റെനീഷ്, അഷ്റഫ് മായഞ്ചേരി, മുഹമ്മദ് നിയാസ് കെ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

