റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷാർജ സഫാരി മാളിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഷാർജ: റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷാർജ സഫാരി മാളിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരങ്ങളായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും ചേർന്നാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി രാജ്യത്തെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനമായ റിസാന് ജ്വല്ലറി- റീടെയിൽ മേഖല കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷോറൂം തുറന്നത്. ഗ്രൂപ് ചെയർമാൻ ഷനൂബ്, റാപ് ഗായകൻ ഡബ്സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുൻ രമേഷ്, വ്യവസായിക- രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഡയമണ്ട്സ്, ഗോള്‍ഡ് എന്നിവയുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകൾ ഷോറൂമിൽ ലഭ്യമാണ്. എട്ടു രാജ്യങ്ങളിൽ മികച്ച സാന്നിധ്യമുള്ള റിസാൻ ഗോൾഡിന് നിലവിൽ യു.എ.ഇയിൽ എട്ടു ഷോറൂമുകളാണ് ഉള്ളത്. അടുത്തുതന്നെ റാസൽഖൈമയിലും പുതിയ ഔട്ട്ലറ്റ് തുറക്കുമെന്നും ഈ വർഷം അവസാനത്തോടെ മൂന്നു രാജ്യങ്ങളിലേക്കും കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും കൈസാൻ ഗ്രൂപ് ചെയർമാൻ ഷനൂബ് പറഞ്ഞു.
പ്രതിവര്‍ഷം 30 ടണ്ണിലധികം ശേഷിയുള്ള ഷാര്‍ജയിലെ ഓറിസ് റിഫൈനറി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് റിസാൻ ഗോൾഡ്. ഓറിസ് ബ്രാന്റന്റെ യു.എ.ഇയില്‍ നിര്‍മിച്ച ഗോള്‍ഡ് കോയിനുകള്‍, തോല, കിലോ ബാറുകള്‍ റിസാന് ഷോറൂമുകളില്‍ നിന്നും പ്രത്യേക നിരക്കില്‍ ഇപ്പോള്‍ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

