റിസാന് ഗോൾഡിന്റെ പുതിയ ഷോറൂം ഷാർജ സഫാരി മാളിൽ
text_fieldsറിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഐഡന്റിറ്റി പ്രകാശനച്ചടങ്ങ്
ദുബൈ: യു.എ.ഇയിലെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റിസാന് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെറുകിട മേഖലയിൽ കൂടുതൽ ഷോറൂമുകൾ തുറക്കുന്നു. ദേര വിന്‍ഡ്ഹാം ഹോട്ടലില്‍ ഒക്ടോബര്‍ 18ന് നടന്ന പുതിയ ബ്രാൻഡ് ഐഡന്റിറ്റി സമാരംഭ ചടങ്ങിലാണ് പുതിയ ഷോറൂമുകളുടെ പ്രഖ്യാപനമുണ്ടായത്. കൈസാന്‍ ഗ്രൂപ് ചെയര്മാന് ഷനൂബ് ബ്രാൻഡിന്റെ പുതിയ ഐഡന്റിറ്റി പ്രകാശനം ചെയ്തു.
ഷാർജ സഫാരി മാളിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നവംബർ 10ന് ചലച്ചിത്ര താരങ്ങളായ ഷെയ്ന് നിഗമും മഹിമ നമ്പ്യാരും ചേര്‍ന്ന് നിർവഹിക്കും. റാസൽഖൈമയിലെ പുതിയ ഷോറൂം പുതുവര്‍ഷത്തിനു മുമ്പായും ആരംഭിക്കുമെന്ന് ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ചെറുകിട മേഖലയിൽ ചാരുതയേറിയ ആഭരണങ്ങളാണ് റിസാൻ ഗോൾഡ് വാഗ്ദാനം ചെയ്യുന്നത്. ഓറിസ് ബ്രാൻഡിന്റെ യു.എ.ഇയില്‍ നിര്‍മിച്ച ഗോള്‍ഡ് കോയിനുകള്‍, തോല, കിലോ ബാറുകള്‍ എന്നിവ റിസാന് ഷോറൂമുകളില്‍നിന്ന് പ്രത്യേക നിരക്കില്‍ വാങ്ങാം. കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേൽത്തരം ബ്രാൻഡായ എക്യു ഡയമണ്ട്സും ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ആഭരണങ്ങള്‍ രൂപകല്പന ചെയ്യാനും പേഴ്സനലൈസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് എക്യു ഡയമണ്ട്സ് സവിശേഷ അവസരമാണ് പ്രദാനം ചെയ്യുന്നത്.
എട്ടു രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന് യു.എ.ഇയില്‍ നിലവില്‍ ഏഴു ഷോറൂമുകളുണ്ട്. 2023 അവസാനത്തോടെ മൂന്നു രാജ്യങ്ങളില്‍ കൂടി പ്രവര്‍ത്തനമാരംഭിക്കാനാണ് പദ്ധതി.

