റിയാദ് ടാക്കീസിെൻറ വിൻറർഫെസ്റ്റ്
text_fieldsറിയാദ് ടാക്കീസ് വിൻറർ ഫെസ്റ്റിൽ കേക്ക് മുറിക്കുന്നു
റിയാദ്: മത്തി പൊരിച്ചതും കോഴി ചുട്ടതും മുട്ട ഓംലറ്റും സൂപ്പും, വിവിധ തരം ചായകൾ, ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും പൈനാപ്പിളും സ്ട്രോബറിയും, പിന്നെ ക്രിസ്മസ് കേക്ക്, ആട്ടവും പാട്ടും, കരോൾ പരേഡ് തുടങ്ങിയ എല്ലാ വിഭവങ്ങളുമായി റിയാദ് ടാക്കീസ് ഒരുക്കിയ ‘വിന്റർ ഫെസ്റ്റ്’ അവിസ്മരണീയ രാവാക്കി. സുലൈ അഖിയാൽ ഇസ്തിറാഹയിൽ ക്രിസ്മസ്, പുതുവത്സരാഘോഷമായി സംഘടിപ്പിച്ച ആഘോഷ രാവിൽ ടാക്കീസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സോണി ജോസഫ്, സാജിദ് നൂറനാട് എന്നിവരുടെ നേതൃത്വത്തിൽ ആകർഷണീയമായ പുൽക്കൂടും ക്രിസ്മസ്ട്രീയും ഒരുക്കി. പാട്ടുമാല ടീമിന്റെ കരോൾ ഗാനവും അരങ്ങേറി. കൺവീനർ സിജു ബഷീറിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക ചടങ്ങിൽ റിയാദ് ടാക്കീസ് പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ വി.ജെ. നസറുദീൻ മുഖ്യപ്രഭാഷണം നടത്തി. ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. ഉമറലി അക്ബർ, ഹുസൈൻ സാപ്പി, ഹരി കായംകുളം, ഷൈജു പച്ച, സലാം പെരുമ്പാവൂർ, സജീർ സമദ്, നിസാർ പള്ളിക്കശ്ശേരിൽ, സുനിൽ ബാബു എടവണ്ണ, വരുൺ കണ്ണൂർ, ഇ.കെ. ലുബൈബ്, നസീർ അബ്ദുൽ കരീം, അൻവർ സാദത്ത്, ജോസ് കടമ്പനാട്, ബഷീർ കരോളം, റഹ്മാൻ മുനമ്പത്ത്, ഷമീർ ശാമിൽ, ഷിബു ഉസ്മാൻ, നാസർ കാരന്തൂർ, ഷമീർ വല്ലപ്പുഴ, അസ്ലം പാലത്ത്, ജയൻ കൊടുങ്ങലൂർ, സജിൻ നിഷാൻ, നാദിർഷ, ദിലീപ് ഫഹദ്, ഫൈസൽ തമ്പലക്കോടൻ, എസ്.എം.സി. അനീഷ്, വി.കെ. അബ്ബാസ്, മയമുന അബ്ബാസ്, അഖിനാസ് കരുനാഗപ്പള്ളി, ഷാരോൺ ഷെരീഫ്, ബിന്യാബിൻ ബിൽറൂ, ഹാരിസ് ചോല തുടങ്ങിയവർ സംസാരിച്ചു. സനു മാവേലിക്കര, നജീം കൊച്ചുകലുങ്ക് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
ഉമറലി അക്ബർ അവതാരകനായിരുന്നു. ലിജോ ജോൺ ശബ്ദ നിയന്ത്രണം നിർവഹിച്ചു. സജീർ സമദ്, ഹബീബ് റഹ്മാൻ, ഫൈസൽ തലശ്ശേരി, ഹരി കായംകുളം, സൈൻ പാച്ചാക്കര, സൗമ്യ തോമസ്, സലാം പെരുമ്പാവൂർ, തസ്നി റിയാസ്, ഷഫീഖ് വലിയ, ആദിൽ, ലിജാ അലൻ, അബിദ് പൊന്നാനി, മുഹമ്മദ് ഫവാസ്, ഷെഹിയ ഷിറാസ്, സജാദ് പള്ളത്, അൽതാഫ് കാലിക്കറ്റ്, ഷുഹൈബ് മലക്കാർ, ജോവൻ ബെജു, അമ്മയ്യ ഗോപൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജാക്സൺ ഫ്രാങ്ക്, എയ്ഞ്ചൽ ജോണി, ആൻഡ്രിയ ജോൺസൺ, ആൻലിയ സൂസൻ അനീഷ്, ലിയാ ഫാത്തിമ, ജുവൽ, ജിയോണ അനാബൽ സാനു, ഷൈസ, ഇവാനിയ ജൈഷ്, ഷെസ നസീഹ്, സിയ ഫാത്തിമ ഷമീർ, മറിയം സജീർ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. ആദില സജിദ് ഗിറ്റാർ വായിച്ചു.
ഷിറാസ് അബ്ദുൽ അസീസ്, സന്തോഷ് ലക്ഷ്മണൻ, പ്രമോദ്, സൈതലി, നാസർ വലിയകത്ത്, ഷഫീഖ് വലിയ, ജംഷി കാലിക്കറ്റ്, ആഷിഖ്, ബാലഗോപാലൻ, വിജയൻ കായംകുളം, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, അബ്ദുറഹ്മാൻ, ശിഹാബ്, പ്രസീദ് ഷാഫി നിലമ്പൂർ, ഗോപൻ കൊല്ലം, അൻവർ സാദത്ത്, റമീസ് കരിപ്പക്കണ്ടി, സിറാജ്, ജംഷാദ് വക്കയിൽ, ആഷിഫ്, വർഗീസ് തങ്കച്ചൻ, ഡി. അശോക്, പി.എസ്. സുദീപ്, അനിൽ കുമാർ, എൻ.കെ. അജീർ, രാഹുൽ പൂക്കോടൻ, അലൻ ജോർജ്, ശുകൂർ, അഷ്റഫ് അപ്പക്കാട്ടിൽ, ജോണി തോമസ്, ഷാജി സാമുവൽ, ഷബീർ, സജീവ്, ഹരീഷ്, സനോജ്, പീറ്റർ ജോർജ്, ബ്ലെസ്സൻ, സുദർശന കുമാർ, ഷൈൻ ദേവ്, ബിജു ഇട്ടൻ, ബിനോയ് മത്തായി, അമീർ ഖാൻ, നിബിൻ ഇന്ദ്രനീലം, റിസ്വാൻ, കണ്ണൻ, നൗഫൽ, ജുനൈദ്, എം.ഡി. റാഫി, മുത്തലിബ്, സലിം പുളിക്കൽ, സൈദ് മുഹമ്മദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അൻസാർ കൊടുവള്ളിയുടെ നേതൃത്വത്തിൽ ഡി.ജെയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

