Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ മരിച്ച കൊടുവള്ളി സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും

text_fields
bookmark_border
വാഹനാപകടത്തിൽ മരിച്ച കൊടുവള്ളി സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും
cancel

റിയാദ്: റുവൈദയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ഓമശ്ശേരി പുത്തൂർ സ്വദേശി അൻവർ ഷെഫീഖിന്റെ (33) മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ എക്​സ്​പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ സ്വദേശത്തു ഖബറടക്കും.

റിയാദിൽനിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ റുവൈദയിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

മൃതൃദഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, കൊടുവള്ളി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഫായിസ്, സെക്രട്ടറി നജീബ് നെല്ലാങ്കണ്ടി, സദ്‌വ പ്രസിഡൻറ്​ തഫ്‌സീർ കൊടുവള്ളി, സെക്രട്ടറി നയീം നിലമ്പൂർ, ജീവകാരുണ്യ പ്രവർത്തകരായ ഷഫീഖ് തിരുവനന്തപുരം, ജലീൽ കോട്ടയം തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

അബൂബക്കർ ആണ്​ അൻവർ ഷെഫീഖിന്റെ പിതാവ്​. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ. മകൻ: ആസ്‌മിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyad accident death
Next Story