ആയിരങ്ങൾ അണിനിരന്ന റിയാദ് കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം ചരിത്രമായി
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലാസ് ലുലു മാളിൽ നടന്ന സംഗമത്തിൽ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
റമദാനിെൻറ പുണ്യവും സാഹോദര്യത്തിെൻറ സന്ദേശവും ഉയർത്തിപ്പിടിച്ചാണ് കെ.എം.സി.സി ഇത്തരമൊരു വിപുലമായ സംഗമം ഒരുക്കിയത്. സമുദായ സൗഹാർദ്ദത്തിനും മുസ്‌ലിം സമൂഹത്തിെൻറ നിലനിൽപ്പിനും വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഉൾപ്പെടെയുള്ള നേതാക്കൾ കാണിച്ചുതന്ന മാതൃകകൾ ഏറെ അനുകരണീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രൊഫസർ ളിയാഉദ്ധീൻ ഫൈസി പറഞ്ഞു. കേവലം സംഘടനാ പ്രവർത്തനത്തിനപ്പുറം ആത്യന്തിക വിജയം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് കെ.എം.സി.സി എന്നും കാഴ്ചവെക്കുന്നതെന്ന് ഇസ്‌ലാഹി സെന്റർ പ്രതിനിധി റസാഖ് സ്വലാഹി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ സംസാരിച്ചു. ഗ്രെയ്‌സ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര എന്നിവരും സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫയും ആശംസകൾ നേർന്നു. കാസർകോട് ജില്ലാ സമസ്ത സെക്രട്ടറി അബ്ദുള്ള ഫൈസി, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, റിയാദ് കേളി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ജോയൻറ് സെക്രട്ടറി രജീഷ് പിണറായി, മലാസ് ലുലു മാനേജർ അക്ബർ, എം.ഇ.എസ് പ്രതിനിധി ഷഫീഖ് പാനൂർ, ശിഹാബ് എ.ജി.സി ഗ്രൂപ്പ്, ഇബ്രാഹിം സുബ്ഹാൻ, നാസർ കാരക്കുന്ന്, മുഷ്ത്താഖ് അൽ റയാൻ, റിയാദ് മുസ്‌ലിം കോ-ഓഡിനേഷൻ ജനറൽ കൺവീനർ റഹ്മത്ത് ഇലാഹി, റിയാദ് മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, വി.എം. അഷ്‌റഫ് (ഇസ്മ പോളിക്ലിനിക്ക്), മോഡേൺ സ്കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനും കലാകാരനുമായ സലീം മാസ്റ്റർ ചാലിയത്തിന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യു.പി. മുസ്തഫ കൈമാറി. സെൻട്രൽ കമ്മിറ്റി വളണ്ടിയർ വിഭാഗമായ 'സ്കോപ്പ്' അംഗങ്ങളും വിവിധ ജില്ലാ കെ.എം.സി.സി കമ്മിറ്റികളും ചേർന്നാണ് ഇഫ്താറിന് എത്തിയവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്. കെ.എം.സി.സി വനിതാ വിംഗ് ഭാരവാഹികളായ റഹ്മത്ത് അഷ്‌റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിരുന്നും പതിനായിരത്തിലധികം പലഹാരങ്ങളും തയ്യാറാക്കിയിരുന്നു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത് (ഓർഗ. സെക്രട്ടറി), അബ്ദുറഹ്മാൻ ഫറൂഖ് (സുരക്ഷ പദ്ധതി ചെയർമാൻ), അസീസ് വെങ്കിട്ട, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, ഷമീർ പറമ്പത്ത്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, പി.സി. അലി വയനാട്, ഷംസു പെരുമ്പട്ട, പി.സി. മജീദ്, അഷ്‌റഫ് കൽപകഞ്ചേരി എന്നിവരും വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളും സംഗമത്തിെൻറ വിജയത്തിനായി നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

