Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightനി​ലീ​നയാണ് ദു​ബൈയിലെ...

നി​ലീ​നയാണ് ദു​ബൈയിലെ താരം

text_fields
bookmark_border
നി​ലീ​നയാണ് ദു​ബൈയിലെ താരം
cancel

ഏ​ഴാം വ​യ​സി​ൽ ഒ​രു കു​ട്ടി​ക്ക്​ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യും ?. ജെം​സ്​ മി​ല്ലേ​നി​യം സ്​​കൂ​ളി​ലെ നാ​ലാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​നി ​നി​ലീ​ന മ​റി​യം ജോ​നേ​ഷി​നോ​ടാ​ണ്​ ചോ​ദ്യ​മെ​ങ്കി​ൽ ഉ​ത്ത​രം നീ​ളും. 'പ​ഠ​നം, നൃ​ത്തം, സം​ഗീ​തം, ചാ​രി​റ്റി, പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​നം, നീ​ന്ത​ൽ...'. അ​ങ്ങി​നെ നീ​ണ്ടു​പോ​കും നി​ലീ​ന​യു​ടെ പ​ട്ടി​ക. ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ശൈ​ഖ്​ ഹം​ദാ​​ൻ ഏ​ർ​പെ​ടു​ത്തി​യ ശൈ​ഖ്​ ഹം​ദാ​ൻ പു​ര​സ്​​കാ​ര​ത്തി​ന്​ ഈ ​വ​ർ​ഷം അ​ർ​ഹ​യാ​യ ഏ​ക മ​ല​യാ​ളി കു​ട്ടി. 30000 ദി​ർ​ഹ​മി​െ​ൻ​റ (ആ​റ്​ ല​ക്ഷം രൂ​പ) പു​ര​സ്​​കാ​രം വൈ​കാ​തെ ഏ​റ്റു​വാ​ങ്ങാ​മെ​ന്ന ത്രി​ല്ലി​ലാ​ണ്​ പാ​ലാ രാ​മ​പു​രം ​കൂ​ട്ട​ക്ക​ല്ലി​ൽ ജോ​നേ​ഷ്​ ജോ​സ​ഫി​െ​ൻ​റ​യും ​-വ​ർ​ഷ​യു​ടെ​യും മ​ക​ൾ നി​ലീ​ന.

ക​ട​മ്പ​ക​ൾ ഒ​രു​പാ​ട്​ ക​ട​ന്നാ​ണ്​ നി​ലീ​ന​യു​ടെ സ്വ​പ്​​ന നേ​ട്ടം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തെ പ്ര​ക​ട​ന​മാ​ണ്​ അ​വാ​ർ​ഡി​നു​ള്ള അ​ടി​സ്​​ഥാ​നം. കു​ഞ്ഞു​നാ​ൾ മു​ത​ൽ അ​വ​ളു​ടെ വൈ​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ മാ​താ​പി​താ​ക്ക​ളാ​ണ്​ നി​ലീ​ന​യി​ലെ ​പ്ര​തി​ഭ​യെ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. നൃ​ത്ത​ത്തി​ൽ ഭ​ര​ത​നാ​ട്യ​മാ​ണ്​ മു​ഖ്യം. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ പോ​ലും നി​ലീ​ന ഒ​ന്നാ​മ​െ​ത​ത്തി. സ്​​പെ​ൽ ബി ​സെ​പ്​​ല്ലി​ങ്​ കോ​മ്പ​റ്റീ​ഷ​നി​ൽ ഇ​ൻ​റ​ർ​കോ​ണ്ടി​ന​ൻ​റ​ലി​ൽ ഒ​ന്നാം സ്​​ഥാ​നം. സ്​​കൂ​ളി​ൽ മൂ​ന്ന്​ വ​ർ​ഷ​മാ​യി ടോ​പ്പ​റാ​ണ്. ക​ർ​ണാ​ട​ക സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. നി​ലീ​ന​യു​ടെ ക​വി​ത​ക​ൾ പ്ര​മു​ഖ ഇം​ഗ്ലീ​ഷ്​ പ​ത്ര​ങ്ങ​ളി​ൽ അ​ച്ച​ടി മ​ഷി പു​ര​ണ്ടി​ട്ടു​ണ്ട്.

ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ പ​രി​സ്​​ഥി​തി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ്​ ഈ ​കൊ​ച്ചു​മി​ടു​ക്കി. ബീ​ഹ ന​ട​ത്തു​ന്ന എ​ൻ​വ​യോ​ൺ​മെ​ൻ​റ​ൽ എ​ക്​​സ​ല​ൻ​സ്​ സ്​​കൂ​ൾ അ​വാ​ർ​ഡി​ൽ പ​​ങ്കെ​ടു​ക്കാ​റു​ണ്ട്. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ പാ​രി​സ്​​ഥി​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ബീ​ച്ച്​ ശു​ചീ​ക​ര​ണം, ഓ​ർ​ഗാ​നി​ക്​ ഫാ​മി​ങ്​ പോ​ലു​ള്ള​വ​യി​ലെ താ​ൽ​പ​ര്യ​വും ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കാ​ൻ കാ​ര​ണ​മാ​യി.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ൂ​ടെ ഒ​രു മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ക്കു​ന്ന പ​രി​പാ​ടി​യി​ലും നി​ലീ​ന സാ​ന്നി​ധ്യ​മ​റി​യി​ച്ചു. നീ​ന്ത​ലി​ലും നി​ലീ​ന ചെ​റി​യൊ​രു താ​ര​മാ​ണ്. സ്​​കൂ​ളി​ൽ ര​ണ്ടാം ഭാ​ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്​ ഫ്ര​ഞ്ചാ​ണ്. ഈ ​വ​ർ​ഷം യു.​എ.​ഇ​യി​ലെ 'യെ​ല്ലാ സ്​​കൂ​ൾ ​റൈ​സി​ങ്​ സ്​​റ്റാ​ർ' പു​ര​സ്​​കാ​ര​വും നി​ലീ​ന​ക്കാ​യി​രു​ന്നു.

കു​ഞ്ഞു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക

വ​ള​ർ​ന്നു​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ്​ നി​ലീ​ന. റ​മ​ദാ​ൻ മാ​സ​ത്തി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ലേ​ബ​ർ കാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​ത്തി​നും ഇ​റ​ങ്ങി. ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​കൊ​ണ്ടു വ​രു​ന്ന പ​ദ്ധ​തി​യി​ലും സ​ജീ​വ​മാ​ണ്. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭാ​ര്യ ശൈ​ഖ ജ​വാ​ഹ​ർ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ​ഫ്ര​ണ്ട്​​സ്​ ഓ​ഫ്​ കാ​ൻ​സ​ർ പേ​ഷ്യ​ൻ​റി​െ​ൻ​റ ഭാ​ഗ​മാ​യി, അ​ർ​ബു​ദം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക്​ ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും നി​ലീ​ന​യു​ണ്ട്. ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മു​ടി മു​റി​ച്ചു ന​ൽ​കി​യി​രു​ന്നു. ബ​ർ​ത്​​ഡേ പാ​ർ​ട്ടി ന​ട​ത്താ​ൻ വെ​ച്ച തു​ക ചി​കി​ത്സാ​നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യും നി​ശ്​​ച​യ​ദാ​ർ​ഡ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ളു​ടെ മാ​ന​സീ​കോ​ൻ​മേ​ഷ​ത്തി​നാ​യി ഡാ​ൻ​സും പാ​ട്ടും അ​വ​ത​രി​പ്പി​ച്ചും അ​വ​രോ​ട്​ ചേ​ർ​ന്ന്​ നി​ൽ​ക്കു​ക​യാ​ണ്​ നി​ലീ​ന.

ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡി​ലേ​ക്ക്​

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ൾ അ​ടി​സ്​​ഥാ​ന​മാ​ക്കി നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ്​ നി​ലീ​ന ഉ​ൾ​പെ​ടെ​യു​ള്ള ഒ​മ്പ​ത്​ കു​ട്ടി​ക​ളെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. റി​പ്പോ​ർ​ട്ടി​ൽ ന​ൽ​കി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ത്യാ​മ​ണോ എ​ന്ന​റി​യാ​ൻ കു​ട്ടി​യു​മാ​യി നേ​രി​ൽ കൂ​ടി​കാ​ഴ്​​ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഗ്രേ​ഡ്​ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ​യു​ള്ള കാ​റ്റ​ഗ​റി​യി​ലാ​യി​രു​ന്നു നി​ലീ​ന.

കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ൾ. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്. റ​മ​ദാ​ൻ ക​ഴി​ഞ്ഞ്​ വി​ർ​ച്വ​ൽ പ്രോ​ഗ്രാ​മി​ലൂ​ടെ അ​വാ​ർ​ഡ്​ കൈ​മാ​റു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​നു​ജ​ൻ നി​വി​നും മോ​ശ​മ​ല്ല. 200ൽ ​പ​രം വാ​ക്കു​ക​ൾ ഓ​ർ​ത്തെ​ടു​ത്ത്​ ഇ​ന്ത്യ ബു​ക്​​സ്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.​ ജെം​സ്​ മി​ല്ലേ​നി​യം സ്​​കൂ​ളി​ൽ കെ.​ജി. വ​ണി​ലാ​ണ്​ നി​വി​നും പ​ഠി​ക്കു​ന്ന​ത്. ഷാ​ർ​ജ അ​ൽ നാ​ദ​യി​ൽ താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Nileena mariam Jonesh#Nileena mariam
Next Story