രിസാല സ്റ്റഡി സര്‍ക്കിള്‍ റാസല്‍ഖൈമ സോണ്‍ വിചാരസദസ്സ്
text_fieldsആര്.എസ്.സി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച വിചാരസദസ്സ് കെ.എം.സി.സി പ്രസിഡന്റ് ടി.എം. ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: രിസാല സ്റ്റഡി സര്‍ക്കിള്‍ റാസല്‍ഖൈമ സോണ്‍ കലാലയം സാംസ്കാരിക വേദി ‘റെസ് പബ്ലിക്ക’ എന്ന പേരില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് റാക് കെ.എം.എം.സി പ്രസിഡന്റ് ടി.എം. ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ‘ഭരണഘടന നിര്‍മിതിയും നിര്‍വഹണവും’, ‘റിപ്പബ്ലിക്: പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍’ വിഷയങ്ങളില്‍ സുഹൈല്‍ ബുഖാരി, മുഹമ്മദ് തബ്ഷീര്‍ എന്നിവര്‍ സംസാരിച്ചു. യൂനസ് സഖാഫി അധ്യക്ഷത വഹിച്ചു. ആര്.എസ്.സി ഗ്ലോബല്‍ കലാലയം സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍ നേതൃത്വം നല്കി. അബ്ദുല്ലാഹില്യാഫി സ്വാഗതവും അന്‍സാര്‍ അസ്ലമി നന്ദിയും പറഞ്ഞു.

