റിച്ച്മാക്സ് അന്താരാഷ്ട്ര ഓഫിസ് ദുബൈയിൽ ആരംഭിക്കുന്നു; ഉദ്ഘാടനം ശനിയാഴ്ച
text_fieldsറിച്ച്മാക്സ് കമ്പനി പ്രതിനിധികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: ഇന്ത്യയിൽ വിവിധ ബിസിനസ് രംഗങ്ങളിൽ സജീവമായ റിച്ച്മാക്സ് ഗ്രൂപ്പിന്‍റെ അന്താരാഷ്ട്ര ഓഫീസ് ദുബൈയിൽ ആരംഭിക്കുന്നു. കറാമയിൽ ആരംഭിക്കുന്ന ഓഫീസ് കേന്ദ്രീകരിച്ച് റിച്ച്മാക്സ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ യു.എ.ഇയിലെ പ്രവർത്തനങ്ങൾ നടക്കുമെന്നും, മിഡിൽ ഈസ്റ്റിലും പുറത്തും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചുവടുവെപ്പെന്നും ഗ്രൂപ്പ് വൃത്തങ്ങൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫിനാൻഷ്യൽ സർവീസസ്, ട്രാവൽ ആൻഡ് ടൂറിസം, ട്രേഡിങ്, കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ്സ് എന്നിവയടക്കമുള്ള മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായാണ് ദുബൈയിൽ ഓഫീസ് തുറക്കുന്നത്. ജൂലൈ 26 ശനയാഴ്ച ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് അന്താരാഷ്ട്ര ഓഫീസ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
റിച്ച്മാക്സിന്റെ വളർച്ചയിൽ പുതുയുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും, കമ്പനിയുടെ കാഴ്ചപ്പാടിനും ലക്ഷ്യത്തിനും യോജിച്ച സ്ഥലമെന്ന നിലയിലാണ് ദുബൈയെ പ്രവർത്തന കേന്ദ്രമായി തെരഞ്ഞെടുത്തതെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് പറഞ്ഞു. 2027ഓടെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും 2030ഓടെ ഗൾഫ് മേഖലയിൽ ഒന്നടങ്കവും പ്രവർത്തനം വ്യാപിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റിച്ച് മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്തിനെ കൂടാതെ റിച്ച് മാക്സ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി സി.എം, പ്രവീൺ ബാബു റീജിയണൽ ഹെഡ് സജീഷ് ഗോപാലൻ, ഡയറക്റ്റ് ചാനൽ വൈസ് പ്രസിഡന്‍റ് ജോഫ്രിൻ സേവ്യർ, വൈസ് പ്രസിഡന്റ് സ്ട്രാറ്റജി പ്രമോദ് പി.വി, ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

