Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘റൈസ്​ ഇട​പെട്ടു;...

‘റൈസ്​ ഇട​പെട്ടു; ജീവിതം തിരിച്ചുപിടിച്ച്​ പ്രവാസി യുവതി​

text_fields
bookmark_border
‘റൈസ്​ ഇട​പെട്ടു; ജീവിതം തിരിച്ചുപിടിച്ച്​ പ്രവാസി യുവതി​
cancel

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷ (ഐ.എ.സ്​) ന്‍റെ സമയോചിത ഇടപെടലിൽ ആത്​മഹത്യയിൽ നിന്ന്​ ജീവിതം തിരിച്ചുപിടിച്ച്​ മലയാളി യുവതി. ‘റൈസ്​’ എന്ന പേരിൽ ഐ.എ.എസ്​ അടുത്തിടെ അവതരിപ്പിച്ച കുടുംബ തർക്ക പരിഹാര സമിതിയുടെ ഇടപെടലാണ്​ അധ്യാപികകൂടിയായ യുവതിക്ക്​​ തുണയായത്​​.

ജീവിതം അവസാനിപ്പിക്കുകയാണെന്ന്​ കാണിച്ച്​ യുവതി ഷാർജ പൊലീസിന്​ ഇമെയിൽ സന്ദേശം അയക്കുകയായിരുന്നു. മലയാളി യുവതിയായ അതുല്യ ആത്​മഹത്യ ചെയ്ത്​ ദിവസങ്ങൾ പിന്നിടും മുമ്പായിരുന്നു പ്രവാസി വീട്ടമ്മയുടെ ആത്​മഹത്യ കുറിപ്പ്​ ഷാർജ പൊലീസിന്​ ലഭിക്കുന്നത്​. പൊലീസ്​ കേസ് ഉടൻ​ ​ഇന്ത്യൻ അസോസിയേഷന്​ കൈമാറി.

ധ്രുതഗതിയിൽ ഇടപെട്ട അസോസിയേഷൻ വീട്ടമ്മയെ വിളിച്ചുവരുത്തുകയും സാന്ത്വനിപ്പിക്കുകയുമായിരുന്നുവെന്ന്​​ മുതിർന്ന അംഗവും റൈസിന്‍റെ സ്ഥാപകരി​ൽ ഒരാളുമായ കെ.എസ്​ യൂസുഫ്​ സഗീർ പറഞ്ഞു. ഭർത്താവ്​ വിവാഹമോചനത്തിന്​ നിർബന്ധിച്ചതോടെ പൂർണമായും വിഷാദത്തിലായിരുന്നു വീട്ടമ്മ. ഇത്​ മൂലം അവർ മാനസികമായി ഒറ്റപ്പെട്ടു. 22കാരനായ ഏക മകൻ നാട്ടിലാണ്​. മകന്​ വിലകൂടിയ സമ്മാനങ്ങൾ നൽകാറുള്ള പിതാവ്​ മകനെ മാതാവിൽ നിന്നും അകറ്റി.

ഏക മകൻ താനുമായുള്ള ബന്ധം അവസാനിപ്പിച്ചതും വീട്ടമ്മയെ മാനസികമായി തളർത്തി. കാഴ്ചപരിമിതിയുള്ളയാളാണ്​ യുവതിയുടെ മാതാവ്​. പിതാവ്​ അർബുദ രോഗിയുമാണ്​. മറ്റൊരു ആശ്രയവും ഇല്ലെന്ന്​ തിരിച്ചറിവിലാണ്​ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്​. യുവതിയുടെ ദൈന്യത തിരിച്ചറിഞ്ഞ റൈസ്​ കൗൺസിലർമാർ ഭർത്താവുമായും ഏറെ നേരം സംസാരിച്ചിരുന്നു.

മകനുമായി ബന്ധപ്പെട്ട്​ വിഷയം പരിഹരിക്കാമെന്നും അതിന്​ മൂന്നു മാസത്തെ സമയം വേണമെന്നും അതിനിടയിൽ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും കൗൺസിലർമാർ യുവതിയോട്​ അഭ്യർഥിച്ചു. ഇതറിഞ്ഞ യുവതി ഏറെ സന്തോഷത്തോടെയാണ്​ പോയതെന്നും സഗീർ പറഞ്ഞു. മാനസിക പിന്തുണയും സഹാനുഭൂതിയും എങ്ങനെയാണ്​ ഒരു ജീവൻ രക്ഷപ്പെടുത്തുന്നതെന്നതിനുള്ള കൃത്യമായ ഉദാഹരണമാണിത്​. ഒരുപക്ഷെ, വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ വീട്ടമ്മയെ നമുക്ക്​ നഷ്ട​പ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക്​ ഐ.​എ.എസ്​ ഓഫിസിലേക്ക്​ 06-5610845 വിളിക്കാം. കൂടാതെ communitysupport@iassharjah.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ്​ റൈസിന്‍റെ കൗൺസിലിങ്​ സെഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riceintervenedlife`backWomans
News Summary - 'Rice intervened; expatriate woman gets her life back'
Next Story