റൈസ്: ആദ്യ സെഷനിൽ പരിഹാരം തേടിയത് 14 കുടുംബങ്ങൾ
text_fieldsഷാർജ ഇന്ത്യൻ അസോസിയേഷനിൽ ‘റൈസു’മായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന യോഗം
ഷാർജ: പ്രവാസി ഗാർഹിക പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ശനിയാഴ്ച സംഘടിപ്പിച്ച ആദ്യ സെഷനിൽ 14 കുടുംബങ്ങൾ ഇടപെടൽ തേടിയെത്തി. ആറ് സൈക്കോളജിസ്റ്റുകൾ കുടുംബങ്ങളുമായി സംസാരിച്ചു. നിയമപരമായ ഇടപെടൽ ആവശ്യമുള്ള കേസുകൾ അധികൃതർക്ക് കൈമാറുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തലങ്കര പറഞ്ഞു. റൈസ് എന്ന പേരിലായിരിക്കും ഈ ഗാർഹിക തർക്ക പരിഹാര സെഷൻ അറിയപ്പെടുക. communitysupport@iassharjah.com എന്ന ഇ-മെയിൽ വിലാസത്തിലും, 06-5610845 എന്ന നമ്പറിലും ഇവരുടെ സേവനത്തിനായി ബന്ധപ്പെടാം.
ഷാർജയിൽ മലയാളികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് കുടുംബങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാനായി അസോസിയേഷൻ ഷാർജ കൗൺസിലിനായി പ്രത്യേക സമിതി രൂപവത്കരിച്ചത്. എല്ലാ ശനിയാഴ്ചകളിലും അസോസിയേഷൻ പരിസരത്തുവെച്ച് കൗൺസിൽ സംഘടിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ആദ്യ സെഷൻ കഴിഞ്ഞ ദിവസം നടന്നത്. 25ലധികം കൗൺസിലർമാരാണ് പാനലിലുള്ളത്. ഷാർജ പൊലീസിന്റെ സഹകരണത്തിലാണ് കൗൺസിലിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

