അന്താരാഷ്ട്ര റിഥമിക് ജിംനാസ്റ്റിക്സ് ദുബൈയിൽ തുടങ്ങി
text_fieldsദുബൈ: കായികമേഖലയിൽ മുന്നോട്ടു കുതിക്കുന്ന യു.എ.ഇക്ക്കരുത്തും മികവും പകർന്ന് അന്താരാഷ്ട്ര റിഥമിക് ജിംനാസ്റ്റിക്സ് മേള. ദുബൈ സ്പോർട്സ് കൗൺസിലുമായി ചേർന്ന് ഡുജിം റിഥമിക് ജിംനാസ്റ്റിക്സ് ക്ലബ് ഒരുക്കുന്ന മത്സരങ്ങളിൽ 17 രാജ്യങ്ങളിൽ നിന്നായി 62 ടീമുകളും 450 കായിക താരങ്ങളുമാണ് പെങ്കടുക്കുന്നത്. ഫ്രീ ഹാൻറ്, റോപ്, ബാൾ, ഹൂപ്പ് തുടങ്ങിയ ഇനങ്ങളിലെല്ലാമായി നടക്കുന്ന മത്സരങ്ങൾക്ക് വിധി കർത്താവായി ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവ് ഇവ്ജീനിയാ കനാഇവി, ഡുജിം മുഖ്യ പരിശീലക ഏഞ്ചൽ ഇൽഗാസ് എന്നിവരുണ്ട്. കഴിഞ്ഞ വർഷത്തെ ലോക കപ്പ് മെഡൽ ജേതാവ് സലോമി പസാവ ഒരുക്കുന്ന പരിശീലനമാണ് മേളയിലെ ആകർഷണീയത. കായികക്ഷമതയുടെയും കലാബോധത്തിെൻറയും സൗന്ദര്യം നിറഞ്ഞ മിശ്രണമാണ് റിഥമിക് ജിംനാസ്റ്റിക്സ് എന്ന് ഏഞ്ചൽ ഇൽഗാഗ് പറഞ്ഞു.
എല്ലാത്തരം കായിക മുന്നേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന സ്പോർട്സ്മാൻ സ്പിരിറ്റാണ് ഇൗ മേളക്ക് വേദിയാവാൻ ദുബൈയെ പ്രാപ്തമാക്കുന്നതെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ അസി. സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ പറഞ്ഞു. മറ്റു ഇനങ്ങളിലെന്ന പോലെ വൈകാതെ ജിംനാസ്റ്റിക്സിലും രാജ്യം വളർച്ചയും നേട്ടങ്ങളും കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ഉമ്മു സുഖീമിലെ അൽമനാറ ഇൻഡോർ സ്പോർട്സ് ഹാളിൽ നടക്കുന്ന മത്സരങ്ങൾ ഡിസംബർ ഒമ്പതിന് അവസാനിക്കും. നാളെ വൈകീട്ടാണ് സമാപന ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
