അൽഐൻ മൃഗശാലയിൽ കാണ്ടാമൃഗ സംരക്ഷണ പദ്ധതി
text_fieldsഅൽഐൻ: ലോക കാണ്ടാമൃഗ ദിനമായ സെപ്റ്റംബർ 22 അൽഐൻ മൃഗശാലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളെ, പ്രത്യേകിച്ച് സതേൺ വൈറ്റ് കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിൽ അൽഐൻ മൃഗശാല വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ കാണ്ടാമൃഗങ്ങൾ.
സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് ഈ ജീവികളെ മൃഗശാല സംരക്ഷിക്കുന്നതും അതിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കി നൽകുന്നതും. പ്രജനനത്തിനുള്ള ഏറ്റവും മികച്ച ആഗോള രീതികൾ മൃഗശാലയിൽ ഒരുക്കുന്നുണ്ട്.
ആറ് ആൺ കാണ്ടാമൃഗങ്ങളും ആറ് പെൺ കാണ്ടാമൃഗങ്ങളും ഉൾപ്പെടെ ആകെ 12 കാണ്ടാമൃഗങ്ങളാണ് സംരക്ഷണ കേന്ദ്രത്തിലുള്ളത്. മികച്ച അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ചുള്ള സമഗ്രമായ പരിചരണം ഇവക്ക് അൽഐൻ മൃഗശാല ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

