Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുക്കിയ തൊഴിൽ നിയമം...

പുതുക്കിയ തൊഴിൽ നിയമം ഇന്നുമുതൽ

text_fields
bookmark_border
പുതുക്കിയ തൊഴിൽ നിയമം ഇന്നുമുതൽ
cancel

ദുബൈ: തൊഴിലാളികൾക്ക്​ കൂടുതൽ സുരക്ഷിതത്വവും ജോലിക്ക്​ എളുപ്പവും വാഗ്ദാനം ചെയ്യുന്ന ഭേദഗതി ചെയ്ത യു.എ.ഇ തൊഴിൽ നിയമം ബുധനാഴ്ച നിലവിൽ വരും. ഇമാറാത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ നിയമമനുസരിച്ച്​ ആറ് വ്യത്യസ്ത തൊഴിൽ മോഡലുകളിൽ നിന്ന് ഏതും തിരഞ്ഞെടുക്കാം. നേരത്തെയുണ്ടായിരുന്ന മുഴുസമയ തൊഴിൽ മോഡലിന്​ പുറമെ, സ്വകാര്യമേഖലയിൽ അപേക്ഷിക്കുമ്പോൾ തൊഴിലാളികൾക്ക് റിമോട്ട്​ വർക്​, ഷെയേഡ്​ വർക്​, പാർട്ട് ടൈം ജോബ്​, താൽക്കാലികം, ഫ്ലക്സിബിൾ തൊഴിൽ കരാർ എന്നിവ തിരഞ്ഞെടുക്കാം. പുതിയ നിയമമനുസരിച്ച്​ ജീവനക്കാർക്ക് ഒന്നിലധികം തൊഴിലുടമകൾക്കായി ഒരേസമയം ഒരു പ്രോജക്റ്റിലോ മണിക്കൂർ അടിസ്ഥാനത്തിലോ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഇത്​ തൊഴിലുടമക്ക്​ വ്യത്യസ്തരായ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്​ ഉപകാരപ്പെടും.

യു.എ.ഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന സുപ്രധാന ഭേദഗതിയാണിത്​​. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക്​ സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക്​ നയിക്കുന്നതുമാണ്​ നിയമം. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ്​ പുതിയ നിയമം​. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച നിയമം നേരത്തെ തന്നെ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എല്ലാ തൊഴിൽ കരാറുകളും നിശ്ചിത കാലത്തേക്ക്​ മാത്രം, പ്രബേഷൻ ആറുമാസത്തിൽ കൂടരുത്​, തൊഴില്‍ പീഡനം തടയാൻ വ്യവസ്​ഥ, തൊഴിലിടങ്ങളിലെ തൊഴിലുടമയുടെ പീഡനങ്ങളും അവഹേളനങ്ങളും തടയുന്നു, പ്രസവാവധി അറുപത്​ ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു, തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാൻ പാടില്ല തുടങ്ങിയവ ആകർഷണീയ ഘടകങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiRevised Labor Law
News Summary - Revised Labor Law from today
Next Story