നിർമാണ മാലിന്യ പുനരുപയോഗം; തദ്വീർ ക്രഷർ വീണ്ടും തുറന്നു
text_fieldsപശ്ചിമ അബൂദബിയിലെ ഗയാത്തിയിൽ കൺസ്ട്രക്ഷൻ ആൻഡ് ഡിമോളിഷൻ മാലിന്യം പുനരുപയോഗിക്കുന്നതിനായി തദ്വീർ പുനരാരംഭിച്ച ക്രഷർ
അബൂദബി: പുതിയ നിർമാണങ്ങൾക്കും മറ്റുമായി പൊളിച്ചുമാറ്റുന്ന മാലിന്യം പുനരുപയോഗിക്കാവുന്ന രീതിയിൽ പൊടിക്കുന്നതിന് പശ്ചിമ അബൂദബിയിലെ (അൽ ദഫ്ര) ഗയാത്തിയിൽ അബൂദബി മാലിന്യ നിർമാർജന കമ്പനിയായ തദ്വീർ ക്രഷർ വീണ്ടും തുറന്നു. ദിനംപ്രതി 2000 ടൺ ഖരമാലിന്യം ഈ ക്രഷറിൽ പൊടിക്കാനാവും.
പരിസ്ഥിതി മലിനീകരണം കുറക്കാനും പ്രകൃതിവിഭവ സംരക്ഷണത്തിനും സഹായകരമാകും ഈ ക്രഷർ.
പ്രതിമാസം 30,000 ടൺ മാലിന്യം ഇവിടെ കൈകാര്യം ചെയ്യാനാവും. പുതിയ റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമാണത്തിന് ഈ വസ്തുക്കൾ ഉപയോഗിക്കാം.
മേഖലയിൽ ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുന്നു. മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക്, മരം എന്നിവ പോലുള്ള വസ്തുക്കൾ വേർതിരിക്കും. എയർ പമ്പുകളിലൂടെ കടന്നുപോകാൻ തടസ്സമുള്ള വസ്തുക്കൾ നീക്കംചെയ്ത ശേഷമായിരിക്കും പുനരുപയോഗ പ്രക്രിയ നടത്തുക. ആവശ്യമുള്ള വലുപ്പത്തിൽ റീസൈക്കിൾ ചെയ്തശേഷം രൂപമാറ്റം വരുത്തിയാണ് മാലിന്യം പ്രധാന ക്രഷറിലേക്ക് മാറ്റുന്നത്.
അബൂദബിയിലെ 75 ശതമാനം മാലിന്യവും പുനരുപയോഗിക്കാവുന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ക്രഷർ പുനരാരംഭിക്കുന്നതെന്ന് തദ്വീർ ഡയറക്ടർ ജനറൽ ഡോ. സാലിം അൽ കാബി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ബിസിനസ് പ്രവർത്തനങ്ങളും നൂതന പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും മലിനീകരണം കുറക്കാനും അബൂദബി എമിറേറ്റ് എൻവയൺമെൻറ് വിഷെൻറ വികസന അജണ്ടയെ പിന്തുണക്കാനും തദ്വീർ ശ്രമിക്കുന്നുവെന്ന് ഡയറക്ടർ ജനറൽ അൽ കാബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

