മരുമണ്ണിൽ വിജയം വിളയിച്ച് മുഹമ്മദ് നാട്ടിലേക്ക്
text_fieldsദുബൈ: നാല് പതിറ്റാണ്ടിലധികം പിന്നിട്ട പ്രവാസജീവിതം മതിയാക്കി എടപ്പാൾ വട്ടംകുളം സ്വദേശി അങ്ങാടിപ്പറമ്പിൽ മുഹമ്മദ് നാട്ടിലേക്ക് മടങ്ങി. 1976 ഡിസംബറിൽ ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയ് ആയാണ് പ്രവാസ ജോലികളുടെ തുടക്കം. പിന്നീട് അജ്മാനിൽ അറബിവീട്ടിൽ കുക്കായും അമ്മാവെൻറ കച്ചവട സ്ഥാപനത്തിലും ജോലി ചെയ്തു. പിന്നെ ഷാർജയിൽ ബി. എം മലബാറി സൺസ് എന്ന വിതരണ കമ്പനിയിൽ ഡ്രൈവറും സെയിൽസ്മാനുമായി.
1978 ൽ അബൂദാബിയിൽ എത്തിയതാണ് വഴിത്തിരിവായത്. ഡ്രൈവറായി ബേക്കറിയിലും വീട്ടിലുമെല്ലാം േജാലി നോക്കിയ ശേഷം അബൂദാബി ഫ്രഞ്ച് സ്കൂളിലെത്തി. അവിടെ ഡ്രൈവറായും അവസാന വർഷങ്ങളിൽ മെസ്സെഞ്ചെറായും 31 വർഷം ജോലി ചെയ്തു. മികച്ച സേവനത്തിന് അംഗീകാരപത്രവും യാത്രയയപ്പും നൽകിയാണ് സ്‌കൂൾ അധികൃതർ വിട്ടയച്ചത്. അതിനിടെ ആരംഭിച്ച ചെറിയ ഗ്രോസറി സ്ഥാപനം വിറ്റൊഴിവാക്കി നാട്ടുകാരനും സുഹൃത്തുമായ മൂസയുമായി ചേർന്ന് നസ്രീൻ സീസെമെ ഓയിൽ ആൻറ് ഫുഡ്‌സ്റ്റഫ്' എന്ന സ്ഥാപനം ആരംഭിച്ചു.
25 വർഷം പിന്നിട്ട സ്ഥാപനം ഇന്നും മികച്ചരീതിയിൽ പ്രവർത്തിക്കുന്നു. അബൂദാബിയിൽ താമസിക്കവെ നാടിെൻറ പ്രവാസ കൂട്ടായ്മകളിൽ സജീവമായിരുന്ന മുഹമ്മദിന് ഇനി വട്ടംകുളം ഗ്രാമത്തിൽ കൃഷി നടത്തി ഭാര്യ റഹ്മക്കും മക്കൾക്കുമൊപ്പം സ്വസ്ഥജീവിതം നയിക്കാനാണ് ആഗ്രഹം. അഞ്ചു മക്കളിൽ റെജുല, രേഷ്മ, മുബീന എന്നിവർ വിവാഹിതരാണ്. ഇളയ മകൾ ലുബ്ന ബി.ഡി.എസിനു പഠിക്കുന്നു. ഏക മകൻ മുനീർ ബിരുദ പഠനം പൂർത്തിയാക്കി യു.എ.ഇ യിലേക്ക് വരാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
