Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാനിയൻ പൗരന്മാർക്ക്​...

ഇറാനിയൻ പൗരന്മാർക്ക്​ യു.എ.ഇ പ്രവേശനത്തിന്​ നിയന്ത്രണം; ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഇളവ്​

text_fields
bookmark_border
ഇറാനിയൻ പൗരന്മാർക്ക്​ യു.എ.ഇ പ്രവേശനത്തിന്​ നിയന്ത്രണം; ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഇളവ്​
cancel

ദുബൈ: യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈദുബൈ, ഇത്തിഹാദ് എയർവേയ്സ് എന്നിവ ഇറാനിയൻ പാസ്പോർട്ട് കൈവശമുള്ള യാത്രക്കാരുടെ പ്രവേശന, ട്രാൻസിറ്റ് നിയമങ്ങൾ പുതുക്കി. നിലവിൽ ഇറാനിയൻ പൗരന്മാർക്ക് യു.എ.ഇയിൽ പ്രവേശിക്കാനും ട്രാൻസിറ്റ് ചെയ്യാനും നിലവിൽ അനുമതിയില്ലെന്ന്​ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയിട്ടുണ്ട്.

യു.എ.ഇ പൗരന്റെ ഭർത്താവ്​ അല്ലെങ്കിൽ ഭാര്യ, യു.എ.ഇ പൗരത്വമുള്ള സ്ത്രീയുടെ മക്കൾ, കായികതാരങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, നിക്ഷേപകർ, മുതിർന്ന പ്രഫഷണലുകൾ, വ്യാപാരികൾ തുടങ്ങിയവർക്ക് പ്രവേശനത്തിനും ട്രാൻസിറ്റിനും അനുമതി ലഭ്യമാണെന്ന്​ എമിറേറ്റ്സ് പുറത്തിറക്കിയ യാത്ര അപ്ഡേറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ ഒരു മാസമായി യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ പരിമിതമായാണ്​ സർവിസ്​ നടത്തുന്നത്​. ഷെഡ്യൂളുകൾ കുറച്ച്​ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ 250 ലധികം നഗരങ്ങളിലേക്ക്​ സർവിസുകൾ തുടരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranianrestrictionsGulf News UaeAirwaysUS Israel Iran War
News Summary - Restrictions on entry to the UAE for Iranian citizens
Next Story