Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐ​​ൻ മൃഗശാലയുടെ...

അൽഐ​​ൻ മൃഗശാലയുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്​

text_fields
bookmark_border
അൽഐ​​ൻ മൃഗശാലയുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്​
cancel
camera_alt

‘ഡിന്നർ വിത്ത് ലയൺസ്’ പരിപാടിയുടെ സജ്ജീകരണം

അൽഐൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിയ അൽഐൻ മൃഗശാലയിലെ പ്രദർശനങ്ങളും മൃഗങ്ങളുടെ സാഹസിക പ്രകടനങ്ങളും സഫാരികളും പുനരാരംഭിക്കുന്നു.

ഈ മാസം തുടക്കത്തിൽതന്നെ സജീവമായ സാഹസികതകളിലൊന്നാണ് 'ഡിന്നർ വിത്ത് ലയൺസ്'അനുഭവം. സന്ദർശകർക്ക് സഫാരിക്കിടയിൽ സിംഹത്തിന് ഭക്ഷണം നൽകാനും കാട്ടിലെ രാജാവിനെ അടുത്തറിയാനും ഇതിലൂടെ കഴിയും.

പക്ഷികൾക്ക് തീറ്റ നൽകൽ, പെൻഗ്വിനുകളുടെ പരേഡ്, ജിറാഫുകൾ, മുതലകൾ, ചിമ്പാൻസികൾ, ഗറിലകൾ എന്നിവയുടെ സഹസിക പ്രകടനങ്ങളും പ്രദർശനങ്ങളും ഉടൻ പുനരാരംഭിക്കും. ആഫ്രിക്കൻ, ഏഷ്യൻ, അറേബ്യൻ വന്യജീവി വർഗങ്ങൾ കൂടുതലായി മൃഗശാലയിലെത്തും. ഇര പിടിക്കുന്ന പക്ഷികളുടെ പ്രദർശനങ്ങൾ, പെൻഗ്വിൻ മാർച്ച്, ഹിപ്പോപ്പൊട്ടാമസ് കഥകൾ, ചീറ്റ ഓട്ടങ്ങൾ, ലെമൂർ നടത്തം തുടങ്ങിയവയും പുനരാരംഭിക്കും.

അൽഐൻ മൃഗശാലയിൽ പുതുതായി ജനിച്ച റോത്ത്‌ ചൈൽഡ് ജിറാഫുകളെയും അൽഐൻ സഫാരിയിലെ അംഗങ്ങളാക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സഫാരികളിൽ ഒന്നാണിത്. മൃഗശാലയിലെ മറ്റ് ആകർഷണങ്ങളാണ് ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രവും ആഫ്രിക്കൻ സഫാരിയും, ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രത്തിലെ തിയറ്ററുകൾ, മൂവി പ്രദർശനങ്ങൾ എന്നിവ. ആഫ്രിക്കൻ സഫാരി വനത്തി​െൻറ ഹൃദയഭാഗത്തിലൂടെ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നതിനിടയിലൂടെ നടക്കുന്ന സാഹസിക അനുഭൂതി ഇതു സന്ദർശകർക്ക് പ്രദാനം ചെയ്യും.

പ്രദർശനങ്ങൾ സന്ദർശകർക്ക് എത്രമാത്രം നഷ്​ടപ്പെടു​െന്നന്ന് ഞങ്ങൾ മനസ്സിലാക്കു​ന്നെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച്​ സന്ദർശകരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അൽഐൻ മൃഗശാലയിലെ ഓപറേഷൻസ് ഡയറക്​ടർ ഉമർ മുഹമ്മദ് അൽ അമേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restoration
News Summary - Restoration of zoo function
Next Story